1. News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം!

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടും. ന്യൂനമർദ്ദം ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അന്തരീക്ഷം പൊതുവേ മേഘാവൃതമായി കാണപ്പെടുകയും, ഒറ്റപ്പെട്ട ഇടത്തരം /ചാറ്റൽ മഴ വിവിധയിടങ്ങളിൽ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ. എന്നാൽ ന്യൂനമർദ്ദം ഫലമായി കേരളത്തിൽ അതിശക്തമായ മഴയോ, കാറ്റോ പ്രതീക്ഷിക്കുന്നില്ല.

Priyanka Menon
ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടും

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കാൻ സാധ്യത മധ്യ തെക്കൻ ജില്ലകളിലാണ്. മഴയുടെ തോത് ഏറിയും കുറഞ്ഞും ഇരിക്കും. ഉച്ചയ്ക്കു ശേഷമുള്ള സമയങ്ങളിൽ ആയിരിക്കും മഴ കൂടുതൽ ലഭ്യമാവുക. ന്യൂനമർദ്ദം ഫലമായി നിലവിൽ ഏറ്റവും കൂടുതൽ മഴ ലഭ്യമാക്കുവാൻ പോകുന്നത് ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ ആയിരിക്കും.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fishermen Caution)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം(Special Caution)

 18-09-2021 വരെ: തെക്ക് - പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.

English Summary: heavy rainfall alert in different states

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds