1. News

സംസ്ഥാന കർഷക ക്ഷേമനിധി ബോർഡിൽ അംഗങ്ങളാകാൻ 30 ലക്ഷം പേർ!

സംസ്ഥാന കർഷക ക്ഷേമനിധി ബോർഡിൽ ഒരുമാസത്തിനുള്ളിൽ 30 ലക്ഷം കർഷകരെ അംഗങ്ങളാകാൻ കൃഷി വകുപ്പ് ഒരുങ്ങുന്നു. കർഷകർക്ക് 3000 മുതൽ 5000 രൂപ വരെ പെൻഷൻ നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു. പ്രത്യേക ഭവന പദ്ധതിയും ഇഎസ്ഐ ആനുകൂല്യങ്ങളും പരിഗണനയിലുണ്ട്.

Priyanka Menon
സംസ്ഥാന കർഷക ക്ഷേമനിധി ബോർഡിൽ ഒരുമാസത്തിനുള്ളിൽ 30 ലക്ഷം കർഷകരെ അംഗങ്ങളാകാൻ കൃഷി വകുപ്പ് ഒരുങ്ങുന്നു.

കർഷകർക്ക് 3000 മുതൽ 5000 രൂപ വരെ പെൻഷൻ നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു. പ്രത്യേക ഭവന പദ്ധതിയും ഇഎസ്ഐ ആനുകൂല്യങ്ങളും പരിഗണനയിലുണ്ട്.

30 ലക്ഷം കർഷകരെ അംഗമാകുന്നത് വഴി കോടിക്കണക്കിന് രൂപ കർഷക ക്ഷേമനിധി ബോർഡിന് സമാഹരിക്കാം. അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ 100 രൂപയാണ് അടക്കേണ്ടത്.

5 വർഷത്തിനു ശേഷമാണ് പെൻഷൻ നൽകുക. 18 മുതൽ 55 വയസ്സുവരെ ഉള്ളവർക്ക് അംഗമാകാം. അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ പെൻഷൻ ലഭിക്കും.

വയനാട്,ഇടുക്കി ജില്ലകളിൽ കർഷകർക്കായി കൃഷിഭവൻ അക്ഷയകേന്ദ്രങ്ങളിലൂടെ അപേക്ഷ സമർപ്പിക്കുവാൻ കൃഷിവകുപ്പ് അവസരമൊരുക്കും.

English Summary: karshaka kshema samidhi board

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds