1. News

കേരള വിദ്യാഭ്യാസ മോഡൽ രാജ്യത്തിന് മാതൃക; മന്ത്രി വി ശിവൻകുട്ടി

എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഇതിലൂടെ വിദ്യാഭ്യാസ വിടവ് നികത്താനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കാനും സഹായിച്ചു.

Saranya Sasidharan
Kerala education model is a model for the country; Minister V Sivankutty
Kerala education model is a model for the country; Minister V Sivankutty

ഗുണമേന്മ, സമഗ്രവികസനം എന്നിവയിൽ ഊന്നൽ നൽകിയ സംസ്ഥാന പൊതു വിദ്യാഭ്യാസ മോഡൽ രാജ്യത്തിന് മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി ഫ്യൂച്ചർ എജ്യുഫെസ്റ്റ് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഇതിലൂടെ വിദ്യാഭ്യാസ വിടവ് നികത്താനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കാനും സഹായിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മാതൃക ഒരു പ്രചോദനവും മുൻകരുതൽ സമീപനം കൊണ്ട് എന്തും നേടാനാകുമെന്നതിന്റെ തെളിവുമാണെന്ന് മന്ത്രി കൂട്ടി ചേർത്തു. ഈ വർഷം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തനവുമായ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

2016ൽ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഏഴ് വർഷത്തിനിടയിൽ 10 ലക്ഷത്തിലധികം കുട്ടികൾ സർക്കാർ സ്കൂളുകളിൽ വർധിച്ചതായി പരിപാടിയിൽ അധ്യക്ഷത വഹിച്ച മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. മികച്ച വിദ്യാഭ്യാസം ഏതൊരു പൗരന്റെയും അവകാശമാണ്. അത് നല്ല നിലയിൽ നൽകാൻ സാധിക്കുക എന്നതാണ് നാടിന്റെ വികസനം ഉറപ്പു വരുത്താൻ പ്രതിജ്ഞാബദ്ധരായ എല്ലാവരുടെയും കടമ. നമ്മുടെ സംസ്ഥാനം ഇക്കാര്യത്തിൽ മാതൃകാപരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. സ്കൂളുകൾ എല്ലാം ഹൈടെക്കായി മാറി. മണ്ഡലത്തിലെ എല്ലാവരെയും യോജിപ്പിച്ചു കൊണ്ടാണ് ഫ്യൂച്ചർ പദ്ധതിക്ക് രൂപം നൽകിയത്. കുട്ടികളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ദിശാബോധം നൽകാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയാണ് ഫ്യൂച്ചർ എജ്യുഫെസ്റ്റ് 2023. മണ്ഡലത്തിലെ അർഹരായ മുഴുവൻ തീരദേശ വിദ്യാർത്ഥികളെയും ഉപരിപഠനത്തിനു എൻറോൾ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ സർവ്വശിക്ഷാകേരളവും ടൂറിസം പഠന മേഖലയിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കുന്നുണ്ട്.

എഡ്യൂ ഫെസ്റ്റിന്റെ ഭാഗമായ് പുറത്തിറക്കിയ "ഫ്യൂച്ചർ" പഠന സഹായി പുസ്തകം മന്ത്രി പി.എ മുഹമ്മദ് റിയാസ് ജി എച്ച് എസ് എസ് ബേപ്പൂരിൽ ഉന്നത വിജയം നേടിയ അനാമികയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഫ്യൂച്ചർ എന്ന പുസ്തകം രചിച്ച പി സഞ്ജീവ് കുമാറിനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

ബേപ്പൂർ മണ്ഡലത്തിൽ 2022-23 വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികളെ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉപഹാരം നൽകി അനുമോദിച്ചു. മണ്ഡലത്തിൽ പ്രത്യേകമായി സംഘടിപ്പിച്ച "വാഴ്ത്ത് " അനുമോദന സദസ്സിലൂടെ എട്ട് സ്കുളുകളിൽ നിന്നായി 671 ഓളം വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ഇതോടൊപ്പം കുട്ടികൾക്കായി അഭിരുചി പരീക്ഷ, കരിയർ കൗൺസിലിംഗ്, മോട്ടിവേഷൻ ക്ലാസുകൾ, രക്ഷാകർതൃ സംഗമം, സെമിനാറുകൾ, വിദ്യാഭ്യാസ പ്രദർശനം എന്നിവയും എജ്യു ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

English Summary: Kerala education model is a model for the country; Minister V Sivankutty

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds