1. News

കേരളാ പോലീസിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

കേരളാ പോലീസില്‍ പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് നല്ലൊരു അവസരമാണ്. ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. (കാറ്റഗറി നമ്പർ: 537/2022).

Meera Sandeep
Kerala Police Constable Recruitment 2023
Kerala Police Constable Recruitment 2023

കേരളാ പോലീസില്‍ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് നല്ലൊരു അവസരമാണ്.  ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കാണ്  നിയമനം നടത്തുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് (കാറ്റഗറി നമ്പർ: 537/2022). താൽപ്പര്യവും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായി  അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/12/2022)

അവസാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18/01/2023 ആണ്.

വിദ്യാഭ്യാസ യോഗ്യത

ഹയർസെക്കൻഡറി (പ്ലസ് ടു) അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണമെന്നതാണ് വിദ്യാഭ്യാസ യോഗ്യത.

ബന്ധപ്പെട്ട വാർത്തകൾ: SIDBIയിലെ അസി. മാനേജറുടെ 100 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രായപരിധി

18  മുതല്‍ 26 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു).

ബന്ധപ്പെട്ട വാർത്തകൾ: സ്‌ട്രൈഡ്-22: 2600 ഓളം തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെയർ

മറ്റു യോഗ്യതകൾ

ഉയരം 168 സെ.മീ, നെഞ്ചളവ് - 81 -86 സെ.മീ എന്നിവയാണ് ശാരീരിക യോഗ്യതകൾ. 

English Summary: Kerala Police Constable Recruitment 2023

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds