രാജ്യത്ത് ഖാരിഫ് സീസണിൽ ഇതുവരെ നെൽകൃഷിയുടെ വിസ്തൃതി 35 ശതമാനം കുറഞ്ഞ് 10.77 ലക്ഷം ഹെക്ടറായി. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 16.46 ലക്ഷം ഹെക്ടറായിരുന്നു നെല്ല് വിതച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 6.30 ലക്ഷം ഹെക്ടറിൽ നിന്ന് 6.54 ലക്ഷം ഹെക്ടറിലായി പയറുവർഗങ്ങളുടെ വിസ്തൃതി ഉയർന്നുവെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത് എണ്ണക്കുരുക്കൃഷിയുടെ വിസ്തൃതി 9.52 ലക്ഷം ഹെക്ടറിൽ നിന്ന് 9.21 ലക്ഷം ഹെക്ടറായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കുകൾ നോക്കുമ്പോൾ 32.67 ലക്ഷം ഹെക്ടറിൽ നിന്ന് 28.02 ലക്ഷം ഹെക്ടറായി ഇത് കുറഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം 50.74 ലക്ഷം ഹെക്ടറിൽ നിന്ന് ഇതുവരെ 50.76 ലക്ഷം ഹെക്ടറിലായി കരിമ്പ് കൃഷി ഇറക്കിയിട്ടുണ്ട് എന്ന് ഓദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
എല്ലാ പ്രധാന ഖാരിഫ് വിളകളുടെയും ആകെ വിസ്തൃതി കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 135.64 ലക്ഷം ഹെക്ടറായിരുന്നു, എന്നാൽ ഇപ്പോൾ അത് 129.53 ലക്ഷം ഹെക്ടറാണ്. നെല്ലാണ് രാജ്യത്തെ പ്രധാന ഖാരിഫ് വിള, ഇതിന്റെ വിത്ത് വിതയ്ക്കൽ സാധാരണയായി തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നതോടെ തുടങ്ങുന്നു. രാജ്യത്തെ മൊത്തം അരി ഉൽപാദനത്തിന്റെ 80 ശതമാനവും ഖാരിഫ് സീസണിൽ നിന്നാണ് ലഭിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വില കിലോയ്ക്ക് 100 രൂപയിൽ കൂടുതൽ ഉയർന്നേക്കും
Pic Courtesy: Pexels.com
Share your comments