മഞ്ചിനീല്‍" ലോകത്തേറ്റവും വിഷമുള്ള സസ്യം!

Wednesday, 17 January 2018 03:59 PM By KJ KERALA STAFF
"മഞ്ചിനീല്‍" എന്ന വൃക്ഷത്തെ  ഭൂമിയിലെ ഏറ്റവും അപകടകാരിയായ മരമായി ഗിന്നസ്ബുക്ക് തെരഞ്ഞെടുത്തിരിക്കുന്നു .ബീച്ച് ആപ്പിൾ  എന്നും ഇതിന്  പേരുണ്ട്  കരീബിയയിലും അമേരിക്കയിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത് .മരങ്ങളുടെ  രാജാവെന്ന അറിയപ്പെടുന്ന  ഈ മരം മുഴുവൻ വിഷമാണ്. ഇതിലടങ്ങിയിരിക്കുന്ന പല വിഷങ്ങളേയും ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. ഇതിൽനിന്ന് ഒലിച്ചുവരുന്ന  വെളുത്ത പാലുപോലുള്ള ദ്രാവകം അലർജിക്കും,  ചൊറിച്ചിലിനും കാരണമാകുന്നു. മഴയത്ത് ഈ മരത്തിൻ്റെ  ഒരുതുള്ളി പാൽ ദേഹത്തുവീണാൽ പോലും തൊലി തടിച്ചുവീർക്കും.

ഇതിൻ്റെ പാലിന്  കാറിൻ്റെ പെയിന്റിനെപ്പോലും ദ്രവിപ്പിക്കാൻ ശേഷിയുണ്ട് . ഈ മരം കത്തിച്ചാൽ ഉണ്ടാകുന്ന പുക കണ്ണിലെത്തിയാൽ കണ്ണിൻ്റെ  കാഴ്ചയെ ബാധിക്കും . വിഷമയമാണ് ഇതിൻ്റെ  കായ .ഇത് തിന്നാൽ മരണംവരെ സംഭവിക്കും . ഇവ നിൽക്കുന്ന ഇടങ്ങൾ തിരിച്ചറിയാൻ പലയിടത്തും മരത്തിൽ അടയാളങ്ങൾ ഇട്ടുവയ്ക്കാറുണ്ട്. പക്ഷികൾക്കും ,മൃഗങ്ങൾക്കും ഈ മരം വിഷമാണെങ്കിലും  ഒരിനം ഇഗ്വാനകൾ ഇവയുടെ പഴങ്ങൾ തിന്നുകയും മരത്തിൽ താമസിക്കുകയും ചെയ്യാറുണ്ട്. 
എന്നാൽ "മഞ്ചിനീല്‍" വൃക്ഷങ്ങൾ കൊണ്ട്  ഉപയോഗവുമുണ്ട് . ഇവ വരിയായി നട്ടാൽ മണ്ണൊലിപ്പ് കുറയ്ക്കും.ഇതിൻ്റെ തടി വിവിധ ഗൃഹോപകരണങ്ങള്‍ പണിയാനും  ഉപയോഗിക്കുന്നു .

CommentsMore from Krishi Jagran

അറിയിപ്പുകൾ

അറിയിപ്പുകൾ (കോട്ടയം) ഗോസമൃദ്ധി പദ്ധതി 31 വരെ

May 23, 2018

കാപ്പിയിലയില്‍ നിന്നും ചായ...

കാപ്പിയിലയില്‍ നിന്നും ചായ... കാപ്പിച്ചെടിയില്‍ നിന്നും കാപ്പി മാത്രമല്ല ചായയും ഉണ്ടാക്കാം! അതിശയപ്പെടാന്‍ വരട്ടെ. ഇന്ത്യയിലാദ്യമായി ആന്ധ്രയിലാണ് കാപ്പിയിലയില്‍ നിന്ന് തേയില ഉത്പാദിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സാധാരണ പാലിനൊപ്പം തയ്യാറാക്കാ…

May 23, 2018

കാളാഞ്ചി മൽസ്യം കൃഷി ചെയ്യാനുള്ള നൂതനരീതി  എംപിഇഡിഎ വികസിപ്പിച്ചു

കാളാഞ്ചി മൽസ്യം കൃഷി ചെയ്യാനുള്ള നൂതനരീതി  എംപിഇഡിഎ വികസിപ്പിച്ചു കാളാഞ്ചി അഥവാ ലാറ്റസ്‌കാല്‍ക്കാരിഫര്‍ മലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാണ് . നരിമീന്‍, കൊളോന്‍ എന്നിങ്ങനെ പേരുകളിലും അറിയപ്പെടുന്ന ഈ മീന്‍ ചെമ്മീനും ആറ്റ്കൊഞ്ചും കഴിഞ്ഞാൽ നമ്മുടെ രാജ്യത്ത് ഏറ്റവുമധികം കയറ്റ…

May 23, 2018

FARM TIPS

വിത്തു മുളയ്ക്കാനും കൂടുതല്‍ വളര്‍ച്ചയ്ക്കും മുരിങ്ങയില സത്ത്

May 22, 2018

മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക…

കരിയിലയും മണ്ണിരയും

May 19, 2018

അമിത രാസവളത്തിന്റെ വ്യാപകമായ ഉപയോഗം ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവ മണ്ണിന്റെ സ്വാഭാവിക ഘടന തകര്‍ക്കുകയും അങ്ങനെ കാലങ്ങളായി ആര്‍ജിച്ചെടുത്ത സ്വാഭാവി…

കൃഷിക്കാര്‍ക്ക് ഉപകാരപ്രദമായ ചില നുറുങ്ങുകള്‍.

May 19, 2018

വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.