<
  1. News

വിഷരഹിത ജൈവ, പച്ചക്കറി കൃഷി: തദ്ദേശസ്ഥാപനങ്ങൾക്കായി മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ വിഷരഹിത പച്ചക്കറിക്കും ജൈവകൃഷിക്കുമുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തരിശുനില കൃഷിയും ടെറസ് കൃഷി ഉൾപ്പെടെയുള്ള ആധുനിക കൃഷിരീതികളും തുടർ പദ്ധതിയായി കണക്കാക്കണം. അനുയോജ്യമായ കാർഷിക പദ്ധതികൾ വരും വർഷങ്ങളിലെ പദ്ധതികളിൽ തദ്ദേശ സർക്കാരുകൾ നിർബന്ധമായും ഉൾപ്പെടുത്തണം.Suitable Agricultural Plans Game Plans for the coming years Indigenous governments must also include.

Abdul
vegetables
തരിശുനില കൃഷിയും ടെറസ് കൃഷി ഉൾപ്പെടെയുള്ള ആധുനിക  കൃഷിരീതികളും തുടർ പദ്ധതിയായി കണക്കാക്കണം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ വിഷരഹിത പച്ചക്കറിക്കും ജൈവകൃഷിക്കുമുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു.


സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തരിശുനില കൃഷിയും ടെറസ് കൃഷി ഉൾപ്പെടെയുള്ള ആധുനിക  കൃഷിരീതികളും തുടർ പദ്ധതിയായി കണക്കാക്കണം. അനുയോജ്യമായ കാർഷിക പദ്ധതികൾ വരും വർഷങ്ങളിലെ പദ്ധതികളിൽ തദ്ദേശ സർക്കാരുകൾ നിർബന്ധമായും ഉൾപ്പെടുത്തണം.Suitable Agricultural Plans Game Plans for the coming years Indigenous governments must also include.


കൃഷിഭവൻ കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത കാർഷിക ഏജൻസികൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ/കമ്പനികൾ എന്നിവയുടെ സഹകരണത്തോടെ ചെറുതും വലുതുമായ കാർഷിക കൂട്ടായ്മകളിലൂടെ സുസ്ഥിര കൃഷിരീതികൾ പ്രചരിപ്പിക്കണം. കർഷക കൂട്ടായ്മകൾക്ക്് സാങ്കേതികവും പ്രായോഗികവുമായ മാർഗ്ഗ നിർദ്ദേശം നൽകുന്നതിന് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ/കമ്പനികളുടെ സഹായം പ്രയോജനപ്പെടുത്തണം.
കൃഷിയിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും വിപണി ലഭ്യത ഉറപ്പുവരുത്തുന്നതിനും മൂല്യവർധിത ഉല്പന്നങ്ങളിലൂടെ ലോകവിപണി കീഴടക്കാനുമുള്ള പദ്ധതികൾ വിഭാവനം ചെയ്യണം. ഇതിനാവശ്യമായ ഫണ്ട് വകയിരുത്തലുകൾ വരും വർഷങ്ങളിലും കാർഷിക മേഖലയിൽ ഉണ്ടാകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം.
സുഭിക്ഷ കേരളം പദ്ധതികൾക്കുള്ള വകയിരുത്തലുകൾ കാർഷിക ഉല്പാദന സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന തരത്തിലാകണം. പദ്ധതിയെ 'കേരള മോഡൽ' വിഷരഹിത/ ജൈവ കൃഷി രീതി എന്ന നിലയിൽ ഒരു സുസ്ഥിര കൃഷിരീതിയായി വളർത്തുന്നതിന് തദ്ദേശ സർക്കാരുകൾ പരിഗണന നൽകണം. സുഭിക്ഷ കേരളം പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തീകരിക്കുന്നതിനാവശ്യമായ എല്ലാ സഹകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകൾക്ക് തദ്ദേശ സർക്കാരുകൾ അതത് സമയങ്ങളിൽ ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

#Vegetable#Krishi#Agriculture#Farmer#Farm#FTB

English Summary: Non-Toxic Organic and Vegetable Cultivation: Guidelines for Institutions Recommended-kjoct1520ab

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds