വനിതകൾക്ക് പച്ചക്കറി വികസന പദ്ധതിക്ക് തുടക്കം കുറിച്ചു.
വനിതാ പച്ചക്കറി വികസനം
അപേക്ഷകർ വനിതകൾ ആയിരിക്കണം. കുറഞ്ഞത് 5 സെൻറ് സ്ഥലം വേണം. 125 രൂപയുടെ പച്ചക്കറിതൈകൾ 100 ശതമാനം സബ്സിഡിക്ക് നൽകുന്നു. 38 രൂപ ഗുണഭോക്തൃവിഹിതം അടയ്ക്കണം
വനിതാ വാഴകൃഷി വികസനം
അപേക്ഷകർ വനിതകൾ ആയിരിക്കണം. കുറഞ്ഞത് 5 സെൻറ് സ്ഥലം വേണം. ഒരു യൂണിറ്റിൽ 20 എണ്ണം ടിഷ്യുകൾച്ചർ വാഴത്തൈകൾ 100% സബ്സിഡിക്ക് നൽകുന്നു.
വനിതാസമഗ്ര പുരയിടകൃഷി
അപേക്ഷകർ വനിതകൾ ആയിരിക്കണം. കുറഞ്ഞത് 5 സെൻറ് സ്ഥലം വേണം. ഒരു യൂണിറ്റിൽ 500 രൂപയുടെ വാഴക്കന്നും കിഴങ്ങ് വർഗ്ഗങ്ങൾ, വേപ്പിൻപിണ്ണാക്ക് 300 രൂപയ്ക്ക്, രാസവളം 136 രൂപയ്ക്ക്, കുമ്മായം 80 രൂപയ്ക്ക്, ആകെ ഗുണഭോക്തൃവിഹിതം 163 രൂപ.
വനിതാ മട്ടുപ്പാവിൽ പച്ചക്കറികൃഷി
അപേക്ഷകർ വനിതകൾ ആയിരിക്കണം. കുറഞ്ഞത് 2 സെൻറ് സ്ഥലം വേണം. മൺചട്ടിയിൽ തൈയ്യോട് കൂടി 20 എണ്ണം 75 ശതമാനം സബ്സിഡി. ആകെ ഗുണഭോക്തൃവിഹിതം ആയിരം രൂപ
വനിതകൾക്കുള്ള ഫലവർഗ്ഗകിറ്റ്
അപേക്ഷകർ വനിതകൾ ആയിരിക്കണം. കുറഞ്ഞത് 5 സെൻറ് സ്ഥലം ഉണ്ടായിരിക്കണം. ഒരു യൂണിറ്റിൽ ബട്ടർ ഫ്രൂട്ട്, റംബൂട്ടാൻ, മാംഗോസ്റ്റിൻ, മാവ് എന്നിവ 75% സബ്സിഡിക്ക് നൽകുന്നു. 268 രൂപ ഗുണഭോക്തൃവിഹിതം അടയ്ക്കണം
തരിശുരഹിത സ്ഥലം
അപേക്ഷകർ വ്യക്തികൾ, ഗ്രൂപ്പുകൾ, സ്വന്തമായോ പാട്ടത്തിന് 15 സെൻറ് അതിനു മുകളിലും സ്ഥലം ഉള്ളവർ. (സുഭിക്ഷ കേരളം പദ്ധതി)
തരിശുഭൂമിയിൽ പച്ചക്കറി- നാൽപ്പതിനായിരം രൂപ ഒരു ഹെക്ടറിന്
തരിശുഭൂമിയിൽ വാഴകൃഷി- 35000 രൂപ ഒരു ഹെക്ടറിന്
തരിശുഭൂമിയിൽ കിഴങ്ങുവർഗ്ഗ കൃഷി- 27000 രൂപ ഒരു ഹെക്ടറിന്
വീട്ടിൽ വാഴയും പച്ചക്കറിയും
സ്വന്തമായി സ്ഥലം ഉള്ളവർ, കുറഞ്ഞത് 2 സെൻറ് സ്ഥലം ഉള്ളവർ, നൂറുരൂപയുടെ വാഴക്കന്നും , നൂറുരൂപയുടെ പച്ചക്കറി തൈകളും 100 ശതമാനം സബ്സിഡിയിൽ നൽകുന്ന പദ്ധതി.
Share your comments