1. News

ആത്മനിർഭരയജ്ഞം വളർത്തുമൃഗസംരക്ഷണത്തിലേക്കും ക്ഷീരവികസനത്തിലേക്കും വ്യാപിപ്പിക്കണം: വി.മുരളീധരൻ.

സംസ്ഥാനത്തെ കാർഷിക മേഖലയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കർഷകർക്കും കാർഷിക സംരംഭകർക്കുമുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ പൂർണതോതിൽ കർഷകർക്ക് ഇടയിലേക്ക് എത്തിക്കുന്നതിനും ശ്രമമുണ്ടാകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Meera Sandeep
ആത്മനിർഭരയജ്ഞം വളർത്തുമൃഗസംരക്ഷണത്തിലേക്കും ക്ഷീരവികസനത്തിലേക്കും വ്യാപിപ്പിക്കണം: വി.മുരളീധരൻ.
ആത്മനിർഭരയജ്ഞം വളർത്തുമൃഗസംരക്ഷണത്തിലേക്കും ക്ഷീരവികസനത്തിലേക്കും വ്യാപിപ്പിക്കണം: വി.മുരളീധരൻ.

തിരുവനന്തപുരം : സംസ്ഥാനത്തെ കാർഷിക മേഖലയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ കാർഷിക മേഖലയെ വിപ്ലവകരമായി മാറ്റുന്നതിൽ വനിതാ കർഷകർ വഹിക്കുന്ന നിർണായക പങ്ക്

കർഷകർക്കും കാർഷിക സംരംഭകർക്കുമുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ പൂർണതോതിൽ കർഷകർക്ക് ഇടയിലേക്ക് എത്തിക്കുന്നതിനും ശ്രമമുണ്ടാകണമെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. മൃഗചികിത്സാ സംവിധാനങ്ങൾ കർഷകരുടെ വീട്ട് പടിക്കൽ  ഉറപ്പാക്കുന്ന കേന്ദ്രസംസ്ഥാന സർക്കാർ സംയുക്ത പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു വി.മുരളീധരൻ.

ക്ഷീരവികസനം, മുട്ടക്കോഴി വളർത്തൽ, വളർത്തു മൃഗസംരക്ഷണം എന്നിവയിലെ സാധ്യതകളെ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്താനാകണം. കുട്ടികൾക്ക് ഇടയിൽ നിന്നാരംഭിക്കുന്ന പരിശീലനപരിപാടികൾ ഉണ്ടായിവരേണ്ടതുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു. കാർഷിക മേഖലയിലെ പ്രോത്സാഹനങ്ങളിലൂടെയും സംരഭങ്ങൾക്കുള്ള പിന്തുണയിലൂടെയും  കര്‍ഷകരുടെ സാമ്പത്തിക ഉന്നമനമാണ് കേന്ദ്രസർക്കാർ ലക്ഷ്യംവക്കുന്നത്. രാഷ്ട്രീയ ഗോകുൽ മിഷൻ പോലുള്ള പദ്ധതികൾ അതിന് ഉദാഹരണമെന്നും മന്ത്രി പറഞ്ഞു. 

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് കര്‍ഷക ക്ഷേമത്തിനായി കൈകോര്‍ക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

English Summary: Self-reliance be extended to animal husbandry and dairy deve: V. Muralidharan

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds