<
  1. News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ഇന്ന് ജില്ലയില്‍ 20 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

സംസ്ഥാനത്തെ 250 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും.

Priyanka Menon
സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം
സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം

സംസ്ഥാനത്തെ 250 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ മൂന്നാം ഘട്ടത്തില്‍ 18 ഗ്രാമപഞ്ചായത്തുകള്‍ക്കും (നെല്ലായ, പറളി, പൊല്‍പ്പുള്ളി, പെരുമാട്ടി, എലപ്പുള്ളി, കൊഴിഞ്ഞാമ്പാറ, തിരുമിറ്റക്കോട്, നാഗലശ്ശേരി, ആനക്കര, പെരുവെമ്പ്, മുതലമട, തെങ്കര, കുമരംപുത്തൂര്‍, തച്ചമ്പാറ, കൊപ്പം, വിളയൂര്‍, പുതുക്കോട്, കുഴല്‍മന്ദം) ഒരു നഗരസഭയ്ക്കും (മണ്ണാര്‍ക്കാട്) ഒരു ബ്ലോക്ക് പഞ്ചായത്തുമാണ് (തൃത്താല) ശുചിത്വപദവി കൈവരിച്ചത്.

The declaration of hygiene status of 250 Local Self Government Institutions in the State will be made on February 24 at 3 pm by the Minister of Local Self Government, MC Moyteen.

In the third phase 18 panchayats in the district (Nellaya, Parli, Polpulli, Perumatty, Elappully, Kozhinjampara, Thirumitakode, Nagalassery, Aanakkara, Peruvemp, Muthalamada, Thenkara, Kumaramputhur, Thachambara, Koppam, Vilayur, Pudukkode, Kuzhalmandam one panchayat) (Trithala) Achieved sanitary status.

അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ സാക്ഷ്യപത്രവും പുരസ്‌കാരവും മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മാനിക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

English Summary: The declaration of hygiene status of 250 Local Self Government Institutions in the State will be made on February 24 at 3 pm by the Minister of Local Self Government MC Moyteen

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds