1. News

എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം: മന്ത്രി ജി.ആർ അനിൽ... കൂടുതൽ കൃഷി വാർത്തകൾ...

ക്ഷീരവികസന വകുപ്പിന്റെ മില്ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയില് ഉള്പ്പെടുത്തി ഡയറി ഫാമുകള്, ഫാം ഓട്ടോമേഷന്, ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിര്മാണ യൂണിറ്റ്, ടി.എം.ആര്. യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങള്ക്കായി ജൂലൈ 25-ന് ശേഷം ദേശവത്കൃത ബാങ്ക്/ കേരള ബാങ്ക്/ ഷെഡ്യൂള്ഡ് ബാങ്ക് എന്നിവിടങ്ങളില് നിന്നും അഞ്ച് വര്ഷത്തെ കാലയളവില് വായ്പയെടുത്ത ക്ഷീരകര്ഷകര്ക്ക് പലിശയിളവ് ലഭിക്കുന്നതിന് അപേക്ഷിക്കാം.

Lakshmi Rathish

  1. ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയറി ഫാമുകള്‍, ഫാം ഓട്ടോമേഷന്‍, ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിര്‍മാണ യൂണിറ്റ്, ടി.എം.ആര്‍. യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ജൂലൈ 25-ന് ശേഷം ദേശവത്കൃത ബാങ്ക്/ കേരള ബാങ്ക്/ ഷെഡ്യൂള്‍ഡ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും അഞ്ച് വര്‍ഷത്തെ കാലയളവില്‍ വായ്പയെടുത്ത ക്ഷീരകര്‍ഷകര്‍ക്ക് പലിശയിളവ് ലഭിക്കുന്നതിന് അപേക്ഷിക്കാം. തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. താത്പര്യമുള്ളവര്‍ ജനുവരി 31-നകം ബ്ലോക്ക് ക്ഷീരവികസന ഓഫീസില്‍ അപേക്ഷ നല്‍കണം.
  2. റേഷൻ കടകളിൽ അരി തിരിമറി, പൂഴ്ത്തിവെപ്പ് എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് കേൾക്കുന്നതിനായുള്ള ഫോൺ ഇൻ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിതരണം ചെയ്യുന്ന അരിയിൽ നിറം ചേർക്കുന്നത് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ കടകളിലും കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നുവെന്നുറപ്പാക്കാൻ പരിശോധന നടത്തുമെന്നും ഇത് സംബന്ധിച്ച പരാതികൾ പരിഗണിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച നടന്ന ഫോൺ ഇൻ പരിപാടിയിൽ ആകെ 22 പരാതികളാണ് ലഭിച്ചത്. റേഷൻ കാർഡ് ബി.പി. എൽ വിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യമായിരുന്നു ഏറെയും.
  3. കാർഷിക മേഖലയിൽ പരമ്പരാഗത കൃഷി രീതികൾ തനിമയോടെ നിലനിർത്തി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം – സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേള സംഘടിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് കിസാൻ മേേള സംഘടിപ്പിച്ചത്. മൂവാറ്റുപുഴ മുൻസിപ്പൽ ടൗൺഹാളിൽ വച്ച് നടന്ന മേള നഗരസഭ ചെയർമാൻ പി പി എൽദോസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പ്രൊഫ‌ ഡോ. ജോസ് അഗസ്റ്റിൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കർഷക സെമിനാർ വിവിധ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം തുടങ്ങിയവ മേളയിൽ ശ്രദ്ധേയമായി. 

ബന്ധപ്പെട്ട വാർത്തകൾ: ലൈഫ് മിഷൻ: അയ്യമ്പുഴയിൽ 88 വീടുകൾ പണിയാൻ കരാർ നൽകി

  1. ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനും അസംബിൾ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകാൻ തയ്യാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആൻറണി രാജു അറിയിച്ചു. ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്തർദേശീയ കോൺഫറൻസും എക്‌സ്‌പോയും ആയ ‘ഇവോൾവി’ ന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഇവോൾവ് വൻ വിജയവും പ്രയോജനപ്രദവും ആയതിനാൽ എല്ലാ വർഷവും പരിപാടി കേരളത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സമാപന സമ്മേളനം ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. എട്ട് സെഷനുകളിലായി വിദേശ പ്രതിനിധികൾ ഉൾപ്പെടെ സജീവമായി പങ്കെടുത്ത സെമിനാറിൽ ഓട്ടോമൊബൈൽ രംഗത്തെ ഗവേഷകർ, ബാറ്ററി നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, വാഹന നിർമ്മാതാക്കൾ എന്നിവർ ആശയങ്ങൾ പങ്കുവെച്ചു. ഇതോടനുബന്ധിച്ച് പൊലീസ് മൈതാനിയിൽ നടക്കുന്ന വാഹനങ്ങളുടെ എക്‌സ്‌പോ ഞായറാഴ്ച സമാപിക്കും.
  2. തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍നിന്നും താങ്ങുവില നല്‍കി സംഭരിച്ച കൊപ്ര വിറ്റഴിക്കാനാകാതെ നാഫെഡ്. 40,855 ടണ്‍ കൊപ്ര വില്‍ക്കാനുള്ള ലേലംതുടങ്ങി ഒരുമാസമായിട്ടും 530 ടണ്‍ കൊപ്ര മാത്രമാണ് വില്‍ക്കാനായത്. അതായത്, രണ്ടുശതമാനത്തില്‍ താഴെ. എന്നാൽ ഇതിന് വിപണിവിലയിലും കുറച്ച് തുകയാണ് ലഭിച്ചതും. 9000 രൂപയാണ് കേരളത്തിലെ ഇപ്പോഴത്തെ കൊപ്രാവില. മുമ്പൊന്നും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് കൊപ്രയുടെ കാര്യത്തില്‍ നാഫെഡ് നേരിടുന്നത്.
  3. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആലങ്ങാട് കാർഷിക കർമ്മ സേനയിലെ തൊഴിലാളികൾ ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ അഴേപ്പാടത്ത് വർഷങ്ങളായി തരിശുകിടന്ന 5 ഏക്കർ സ്ഥലത്ത് ചെയ്ത നെൽകൃഷിയുടെ കൊയ്ത്ത് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. PM മനാഫ് അധ്യക്ഷത വഹിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് കൃഷി അനുബന്ധ പ്രവർത്തനങ്ങൾ മിതമായ നിരക്കിൽ ചെയ്തു കൊടു ക്കുന്നതോടൊപ്പം ,പച്ചക്കറിതൈകൾ ,ജൈവവളങ്ങൾ എന്നിവയും മിതമായ നിരക്കിൽ ഉൽപ്പാദിപ്പിച്ച് കൊടുക്കുന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ മേൽനോട്ടത്തിലാണ് കാർഷിക കർമ്മ സേന പ്രവർത്തിക്കുന്നത്. കൃഷി അനുബന്ധ മേഖലകളിൽ തൊഴിലാളികളെ കിട്ടുന്നില്ല എന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമായാണ് ആലങ്ങാട് കാർഷിക കർമ്മസേന പ്രവർത്തിക്കുന്നത്.
  1. സംസ്ഥാനത്തെ ആദ്യത്തെ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ.സി.എൻ.ജി) സ്റ്റേഷനുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേർത്തലയിലും ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായുള്ള എൽ.സി.എൻ.ജി സ്റ്റേഷനുകൾ വഴി 30,000 വീടുകളിലേക്കും 150 ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്ലൈൻ ശ്യംഖലയിലൂടെ എത്തിക്കാൻ സാധിക്കും. നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള 32 സി.എൻ.ജി സ്റ്റേഷനുകളുടെ ശേഷി ഉൾപ്പെടെയാണിത്. ഓൺലൈൻ വഴി ഉച്ചയ്ക്ക് 12. 30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് മുഖ്യാതിഥിയാവും. എ.ജി.പി സിറ്റി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്.
  2. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി.ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കൊടുവഴങ്ങയിലെ സംയോജിത കർഷകനായ ശ്രീ. PV. ഫിലിപ്പിൻ്റെ കൃഷിയിടത്തിൽ വിളഞ്ഞ ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് ആലങ്ങാട് ഗ്രാമപഞ്ചായത്തംഗം ശ്രീ .PV. മോഹനൻ ഉദ്ഘാടനം ചെയ്തു. വിളവെടുപ്പുത്സവത്തിൽ കൃഷി അസിസ്റ്റൻ്റ് SK. ഷിനു ,വാർഡ്തല കേരസമിതി പ്രസിഡൻ്റ് ശ്രീ.ഹെൻട്രി ജോസഫ് ,കർഷകർ തുടങ്ങിയവർ സന്നിഹിതരായി.
  3. ബാംഗ്ലൂരിൽ നടക്കുന്ന ഇന്റർനാഷണൽ ട്രേഡ് ഫെയർ ഓൺ മില്ലെറ്റസ്‌ ആൻഡ് ഓർഗാനിക്സ് ലെ ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ, കേരള യുടെ പവലിയൻ സന്ദർശിച്ച് കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ്. 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ പ്രദർശന വിഭാഗം ജനുവരി 20 വെള്ളിയാഴ്ച ബെംഗളൂരുവിലെ ത്രിപുരവാസിനിയിൽ കർണാടക മുഖ്യമന്ത്രി ശ്രീ. ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു. കർണാടക പവലിയൻ പാർലമെന്ററി കാര്യ, കൽക്കരി, ഖനി വകുപ്പ് മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയും B2B നെറ്റ്‌വർക്കിംഗ് ഭാഗം കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയ സഹമന്ത്രി ശ്രീ കൈലാഷ് ചൗധരിയുമാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. 

ബന്ധപ്പെട്ട വാർത്തകൾ: ഒരു ലക്ഷം സംരംഭങ്ങൾ ചരിത്ര നേട്ടം: മന്ത്രി പി.രാജീവ്

  1. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ട ഹ്രസ്വചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ പ്രൈമറി വിദ്യാർത്ഥികൾക്കായി വീഡിയോ എഡിറ്റിംഗ് ശില്പ ശാല സംഘടിപ്പിച്ചു. കൈറ്റ്, കോഴിക്കോട് ജില്ലാ മുൻ കോഡിനേറ്റർ എസ് ആർ സുരേഷ്‌ ശില്‌പശാലക്ക് നേതൃത്വം നല്കി. വിദ്യാഭ്യാസ വർക്കിംഗ് കമ്മിറ്റി ചെയർപെഴ്സൻ ഗീത മുല്ലോളി അധ്യക്ഷത വഹിച്ച ചടങ്ങ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, നിർവ്വഹണോദ്യോഗസ്ഥൻ അരവിന്ദാക്ഷൻ വീര്യങ്കര, വത്സൻ പി, ഉണ്ണി മാടഞ്ചേരി എന്നിവർ സംസാരിച്ചു.
  2. കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ നടന്ന ക്യാമ്പയിന് മികച്ച പ്രതികരണം. പേരും മൊബൈൽ നമ്പറും ഒപ്പം 100 രൂപയും നൽകിയാൽ ട്രാവൽ കാർഡുകൾ കയ്യിൽ കിട്ടും. ടിക്കറ്റ് വാങ്ങുന്നതിന് പണം നൽകുന്നതിന് പകരമായി കാർഡുകൾ ഉപയോഗിക്കുന്ന രീതിയാണ് ട്രാവൽ കാർഡുകൾ. ട്രാവൽ കാർഡുകൾ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഫീഡർ ബസ്, സർവീസ് ആരംഭിച്ച സാഹചര്യത്തിൽ കൂടിയാണ് ഇവയുടെ വിതരണം ഊർജ്ജിതമാക്കുന്നത്. ഒരു ട്രാവൽ കാർഡ് എടുത്തു കഴിഞ്ഞാൽ കുടുംബത്തിൽ എല്ലാവർക്കും അത് ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. കെ.എസ്.ആർ.ടി.സി കൊമേഷ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സിവിൽ സ്റ്റേഷനിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇരുന്നൂറോളം കാർഡുകളാണ് ക്യാമ്പയിന്റെ ഭാഗമായി വിതരണം ചെയ്തത്.
  3. കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. രേഖകൾ സഹിതമുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ 31 നു വൈകിട്ട് അഞ്ചുമണി വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0 4 7 1- 2 7 2 9 1 7 5 എന്ന നമ്പറിൽ ബന്ധത്തപ്പെടുക. 

ബന്ധപ്പെട്ട വാർത്തകൾ: അന്താരാഷ്ട്ര വ്യാപാരമേളയിൽ താരമായി വൈപ്പിനിൽ നിന്നുള്ള പൊക്കാളി ഉൽപന്നങ്ങൾ

  1. വടക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വടക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് 7 മടപ്ലാത്തുരുത് തെക്ക് ദയകൃഷി ഗ്രൂപ്പ് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ ജനകീയസൂത്രണം 2022-23 ശീതകാല പച്ചക്കറി കൃഷി പദ്ധതി പ്രകാരം കോളിഫ്ലവർ കൃഷിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രശ്മി അനിൽകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ വി എസ് സന്തോഷ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ബീന രത്‌നൻ, ലൈജു ജോസഫ്, വാർഡ് മെമ്പർ നിതിൻ കെ റ്റി, ഉണ്ണികൃഷ്ണൻ മെമ്പർ, പഞ്ചായത്ത്‌ സെക്രട്ടറി ജെയിൻ വർഗീസ് പത്താടൻ, അസിസ്റ്റന്റ് സെക്രട്ടറി ലെനിഷ്, കൃഷി അസിസ്റ്റന്റ് വി എസ് ചിത്ര, മറ്റ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളിലാളികൾ, കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
  2. മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ ദിനോസർ കൂടുകളും സസ്യഭുക്കായ ടൈറ്റനോസറുകളുടെ 256 മുട്ടകളുമടങ്ങുന്ന അപൂർവശേഖരം കണ്ടെത്തിയെന്ന് ഫോസിൽ ഗവേഷകർ അറിയിച്ചു. നർമദ താഴ്‌വരയിൽ കണ്ടെത്തിയ കൂടുകൾ പരസ്പരം അടുത്തുകിടക്കുന്നതാണെന്നും ഗവേഷകർ പറഞ്ഞു. മധ്യപ്രദേശിലെ ഥാർ ജില്ലയിലെ ബാഗ്, കുക്ഷി പ്രദേശങ്ങളിൽ ഒന്നിലധികം കോശങ്ങളുള്ള മുട്ടകളും കണ്ടെത്തിയതായി ഡൽഹി യൂനിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് കൊൽക്കത്ത, ഭോപാൽ എന്നിവയിൽനിന്നുള്ള ഗവേഷകർ അറിയിച്ചു. 15 മുതൽ 17 സെ.മീ. വരെ വ്യാസമുള്ള മുട്ടകൾ, ടൈറ്റനോസർ ഇനങ്ങളിൽപെട്ടതായിരിക്കാമെന്നാണ് അനുമാനം. ഓരോ കൂട്ടിലും ഒന്നുമുതൽ 20 വരെ മുട്ടകളാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
  3. ഇന്നു മുതൽ അഞ്ചു ദിവസത്തേക്ക് കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ വരുംദിവസങ്ങളിൽ മഴ സാധ്യതയില്ല

English Summary: The price list should be displayed in Ration shops: G R Anil and more agri news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds