1. News

ഇന്നത്തെ ജോലി ഒഴിവുകൾ (15/03/2023)

തിരുവനന്തപുരം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Beginners) 10, എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Experienced) 8 ഒഴിവുകൾ നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/ തിയ്യ/ബില്ലവ-1, എസ്.സി-1, മുസ്ലിം-1, എൽ.സി/ എ.ഐ-1, ഇ.ഡബ്ല്യൂ.എസ്-1. ഒ.ബി.സി-1) എന്നീ വിഭാഗങ്ങളിലായാണ് സ്‌ക്രീനേഴ്‌സ് (Beginners) തസ്തികയിൽ 10 താൽക്കാലിക ഒഴിവുകൾ.

Meera Sandeep
Today's Job Vacancies (15/03/2023)
Today's Job Vacancies (15/03/2023)

എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് തസ്തികയിൽ 18 താൽക്കാലിക ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Beginners) 10, എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Experienced) 8 ഒഴിവുകൾ നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/ തിയ്യ/ബില്ലവ-1, എസ്.സി-1, മുസ്ലിം-1, എൽ.സി/ എ.ഐ-1, ഇ.ഡബ്ല്യൂ.എസ്-1. ഒ.ബി.സി-1) എന്നീ വിഭാഗങ്ങളിലായാണ്  സ്‌ക്രീനേഴ്‌സ് (Beginners) തസ്തികയിൽ 10 താൽക്കാലിക ഒഴിവുകൾ.

യോഗ്യതകൾ: Graduate having Bureau of Civil Aviation Security (BCAS) Screener Certificate valid for 1-2 years in the absence of Graduate with BCAS Screeners Certificate. Undergraduate may be considered. Those having below 1 year experience in the relevant field will be considered.  പ്രായപരിധി 01.01.2023 ന് 18-41 നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം: 25,000 (പ്രതിമാസ വേതനം). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 5369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എക്‌സ്‌റെ സ്‌ക്രീനേഴ്സ് (Experienced) തസ്തികയിൽ 8 താൽക്കാലിക ഒഴിവുകളും നിലവിലുണ്ട്.  ഓപ്പൺ-4, ഈഴവ/തിയ്യ/ബില്ല-1, എസ്.സി-1, മുസ്ലീം-1, എൽ.സി/എ.ഐ-1 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: (Candidate must be any Graduate having Bureau of Civil Aviation Security (BCAS) Screener Certificate vaild for 1-2 years. In the absence of Graduate with BCAS Screeners Certificate. Undergraduate may be considered 2-5 years experience in the relevant field will be considered). പ്രായപരിധി 01.01.2023 ന് 18-41 നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം പ്രതിമാസം 35,000 രൂപ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

റസിഡൻഷ്യൽ സ്‌കൂളിൽ താൽക്കാലിക അധ്യാപകരുടെ 21 ഒഴിവുകൾ

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം മലയിൻകീഴ് മണലിയിൽ പ്രവർത്തിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ. സ്‌കൂളിൽ താൽക്കാലികാടിസ്ഥാനത്തിൽ 21 അധ്യാപക ഒഴിവുകളുണ്ട്. ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ തസ്തികകളിലാണ് ഒഴിവുകൾ.

 അപേക്ഷകർ ഇംഗ്ലീഷിൽ അധ്യയനം നടത്തുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. സ്‌കൂളിൽ താമസിച്ചു പഠിപ്പിക്കാൻ തയ്യാറുള്ളവർ അപേക്ഷിച്ചാൽ മതി. കരാർ കലാവധി ഒരു അധ്യയന വർഷമായിരിക്കും. അപേക്ഷകർക്ക് 01.01.2023ന് 39 വയസ് കഴിയാൻ പാടില്ല. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും.  അപേക്ഷ, ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഏപ്രിൽ 5 വൈകിട്ട് 4 മണിക്ക് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2812557.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/03/2023)

സിദ്ധ ഫാര്‍മസിസ്റ്റ്  താല്‍ക്കാലിക  നിയമനം

പള്ളിവാസല്‍ സിദ്ധ ഡിസ്പെന്‍സറിയില്‍ ഒഴിവുള്ള  ഫാര്‍മസിസ്റ്റ്  തസ്തികയില്‍ ദിവസ  വേതന  അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം  നടത്തുന്നു.  സര്‍ക്കാര്‍  അംഗീകൃത സിദ്ധ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യൂ  മാര്‍ച്ച് 24 രാവിലെ   11 ന്  കുയിലിമല  സിവില്‍   സ്റ്റേഷനില്‍   പ്രവര്‍ത്തിക്കുന്ന  ആയുവേദ ജില്ലാ  മെഡിക്കല്‍ ആഫീസില്‍ നടക്കും. ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും  സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍  പങ്കെടുക്കേണ്ടത്. കൂടുതല്‍  വിവരങ്ങള്‍ക്ക്  04862-232318

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഗവേഷണ പദ്ധതികളിലായി പ്രൊജക്ട് ഫെല്ലോ, ജൂനിയർ പ്രൊജക്ട് ഫെല്ലോ ഒഴിവുകളുണ്ട്. കൂടിക്കാഴ്ചയുടെ സമയവും മറ്റു വിവരങ്ങളും www.jntbgri.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്നിവീറാകാൻ അവസരം; മാർച്ച് 17 മുതൽ 31 വരെ അപേക്ഷിക്കാം

വാക്ക് ഇൻ ഇന്റർവ്യൂ

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവുകളാണുള്ളത്.

ഫീൽഡ് വർക്കർ കം കേസ് വർക്കർക്ക് MSW/PG in (Psychology/Sociology) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16,000 രൂപ വേതനം ലഭിക്കും. ക്ലീനിംഗ് സ്റ്റാഫ് ഒഴിവിൽ അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 9,000 രൂപ വേതനം. കുക്ക് തസ്തികയിൽ അഞ്ചാം ക്ലാസ് ആണു യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതമാസം 12,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

കുടുംബശ്രീയില്‍ എം.ഇ.സി നിയമനം

കുടുംബശ്രീ വയനാട്  മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റ് (എം.ഇ.സി) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഡി.എസിന് കീഴില്‍ എം.ഇ.സിമാരെ നിയമിക്കുന്നു. 18നും 40 നും ഇടയില്‍ പ്രായമുള്ള  ബിരുദധാരികളും മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുള്ളവരുമായ കുടുംബശ്രീ/ ഒക്‌സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.  വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം/ ഒക്‌സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം  ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം. അവസാന തീയതി  മാര്‍ച്ച് 20.  വിവരങ്ങള്‍ക്ക് ഫോണ്‍. 04936299370, 206589.

English Summary: Today's Job Vacancies (15/03/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds