1. News

അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത,വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

തെക്ക് പടിഞ്ഞാറൻ അറബികടൽ, തെക്ക് കിഴക്കൻ അറബികടലിന്റെ കൂടുതൽ മേഖലകളിൽ, മാലിദ്വീപ് കോമറിൻ മേഖല , തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലേക്ക് കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിൽ തെക്കൻ അറബികടൽ, മാലിദ്വീപ് മുഴുവൻ, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവർഷം എത്തിച്ചേരാൻ സാധ്യത.

Priyanka Menon
അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത
അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത
തെക്ക് പടിഞ്ഞാറൻ അറബിക്കടൽ , തെക്ക് കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകളിൽ, മാലിദ്വീപ് കോമറിൻ മേഖല , തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലേക്ക് കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അടുത്ത 48 മണിക്കൂറിൽ തെക്കൻ അറബിക്കടൽ , മാലിദ്വീപ് മുഴുവൻ, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവർഷം എത്തിച്ചേരാൻ സാധ്യത. കാലവർഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

27/05/2022 ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചിരിക്കുന്നു
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

ഇന്ന് കേരള തീരത്തും അതിനോട് ചേർന്ന കന്യാകുമാരി തീരം , തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.

ബന്ധപ്പെട്ട വാർത്തകൾ: 13.68 കോടി രൂപയുടെ പദ്ധതികള്‍; മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഫിഷറീസ് വകുപ്പ്

 

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ 

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ:​ യുദ്ധത്തേക്കാൾ വലിയ ഭീഷണി കാലാവസ്ഥ വ്യതിയാനം; കൃഷി മന്ത്രി

English Summary: weather report friday may 27 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds