1. News

മറ്റൊരു ന്യൂനമർദ്ദം കൂടി വരുന്നു...

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി നിലകൊള്ളുന്നു. ഇതിൻറെ ഫലമായി വിവിധ സംസ്ഥാനങ്ങളിൽ മഴ ശക്തമാണ്. കേരളത്തിൽ ഭൂരിഭാഗം ജില്ലകളിലും ഇന്നലെ നല്ല രീതിയിൽ മഴ ലഭിച്ചു. ഈ അന്തരീക്ഷസ്ഥിതി രണ്ടുദിവസം കൂടി നിലനിൽക്കും. അന്തരീക്ഷം എപ്പോഴും മേഘാവൃതം ആയിരിക്കും.

Priyanka Menon
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി നിലകൊള്ളുന്നു

മധ്യകേരളത്തിലും, വടക്കൻ കേരളത്തിലും മഴയുടെ തോത് നിന്നുയരും. പതിനേഴാം തീയതിക്ക് ശേഷം ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നു. പക്ഷേ ഈ ഈ ന്യൂനമർദ്ദ ഫലമായി കേരളത്തിൽ ലഭിക്കുന്ന മഴയുടെ തോതും കാറ്റിന്റെ ദിശയും ഇനിയും പ്രവചിക്കാൻ കഴിഞ്ഞിട്ടില്ല.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം

14-09-2021: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
English Summary: weather updates 14/09/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds