2015 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ സുകന്യ സമൃദ്ധി യോജന എന്ന പദ്ധതി ആവിഷ്കരിക്കുന്നത്. 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പൺ ചെയ്യാം.ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ. അക്കൗണ്ട് തുറന്നാൽ അഞ്ചുവർഷത്തിനുശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള സാധ്യതയും നിലവിൽ സുകന്യ സമൃദ്ധി യോജന പദ്ധതി വഴി സാധിക്കും.
In 2015, the Prime Minister Narendra Modi government launched the Sukanya Samridhi Yojana. Parents of girls below 18 years of age can open Sukanya Samridhi Yojana account. Account can be opened only in the name of two girls in a family.
ഈ പദ്ധതിയുടെ കാലാവധി പെൺകുട്ടി 21 വയസ്സ് പൂർത്തിയാകുമ്പോഴാണ്. നിലവിൽ (2021-22)സുകന്യാ സമൃദ്ധി യോജന നിക്ഷേപത്തിന് 7.6 ശതമാനം പലിശ ലഭിക്കുന്നു. പോസ്റ്റോഫീസ് വഴിയോ, വാണിജ്യബാങ്കുകൾ വഴിയോ സുകന്യ സമൃദ്ധി യോജന എക്കൗണ്ട് തുറക്കാൻ സാധിക്കും. പബ്ലിക് പ്രൊവിഡൻ ഫണ്ട് അക്കൗണ്ട് തുറക്കാൻ സാധിക്കുന്ന എല്ലാ ബാങ്കുകളിലും സുകന്യ സമൃദ്ധി യോജന യുടെ അക്കൗണ്ട് തുറക്കാൻ സൗകര്യമുണ്ടായിരിക്കും.
എന്തെല്ലാം രേഖകൾ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ വേണം?
1. പോസ്റ്റോഫീസ് വഴി ആണെങ്കിലും, ബാങ്കുകൾവഴി ആണെങ്കിലും ആദ്യമേ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ ഒരു ഫോം ആവശ്യമാണ്. അത് അവിടുന്ന് തന്നെ ലഭ്യമാകും.
2. മകളുടെ ജനന സർട്ടിഫിക്കറ്റ് ഇതിന് ആവശ്യമാണ്.
3. മാതാപിതാക്കളുടെ വിലാസം തെളിയിക്കാൻ തിരിച്ചറിയൽ കാർഡ് അത്യാവശ്യമാണ്. പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് തുടങ്ങി ഏതു രേഖ വേണമെങ്കിലും തിരിച്ചറിയൽ കാർഡ് ആയി ഉപയോഗിക്കാം.
അപേക്ഷാ ഫോറം പൂരിപ്പിച്ചതിനുശേഷം ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അധികൃതർ അതു പരിശോധിച്ചശേഷം നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ചെയ്തു പാസ് ബുക്ക് ഉടമയ്ക്ക് കൈമാറും. നിങ്ങളുടെ താമസസ്ഥലം മാറിയാലും മാറുന്ന സ്ഥലത്തേക്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ ഓപ്ഷൻ ഉണ്ട്. ഏറ്റവും കുറഞ്ഞത് 250 രൂപ മുതൽ കൂടിയത് ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാം. മകൾ 18 വയസ് പൂർത്തിയാകുമ്പോൾ 1-50% വരെ തുക ഉന്നതവിദ്യാഭ്യാസത്തിനായി പിൻവലിക്കാവുന്നതാണ്.
പ്രത്യേകത
ആദായനികുതി വകുപ്പിലെ 80c പ്രകാരമുള്ള നികുതിയിളവുകൾ ഇതിന് ലഭിക്കുന്നു. അതായത് നിക്ഷേപത്തിലെ തുക, പലിശ, മെച്യൂരിറ്റി പ്രവർത്തനങ്ങൾ നികുതി വിമുക്തം എന്നർത്ഥം.
ഒരുവർഷം നിക്ഷേപിച്ചില്ലെങ്കിൽ പിഴയിടാക്കുമോ?
ഒരു സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് നിർബന്ധിത നിക്ഷേപ തുക 250 രൂപയാണ്. ഇത് അടച്ചില്ലെങ്കിൽ പിഴയായി 50 രൂപ ഈടാക്കുന്നതാണ്. അക്കൗണ്ട് ആരംഭിച്ചതിനുശേഷം 14 വർഷം പൂർത്തിയാകുന്നതുവരെ നിക്ഷേപം നടത്താവുന്നതാണ്.
പത്താംക്ലാസ് പഠനത്തിനുശേഷം എക്കൗണ്ട് ക്ലോസ് ചെയ്താൽ?
പത്താം ക്ലാസ് പഠനത്തിനു ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്. അക്കൗണ്ടിലെ ബാലൻസ് തുകയുടെ 50% വിവാഹാവശ്യത്തിനോ ഉപരിപഠനത്തിനോ പിൻവലിക്കാവുന്ന താണ്. പക്ഷേ തുക ഒന്നിച്ചോ വാർഷിക ഗഡുക്കളായോ അഞ്ചുവർഷ കാലയളവിൽ നിബന്ധനകൾക്ക് അനുസൃതമായി മാത്രമേ ലഭിക്കുകയുള്ളൂ.
Share your comments