1. Farm Tips

ജൈവവളമായ് ശീമക്കൊന്ന

ജൈവവളക്ഷാമം പരിഹരിക്കാൻ പച്ചില വളച്ചെടികൾ നട്ടുവളർത്തുന്നത്‌ നല്ലതാണ്. കേരളത്തിൽ വിജയകരമായി നട്ടുവളർത്താവുന്നതും പയറുവർഗത്തിൽപെട്ടതും ധാരാളം പച്ചില ഉത്പാദിപ്പിക്കുന്നതുമായ ഒരു നല്ല പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന. വിത്തു പാകി ഉത്പാദി പ്പിക്കുന്ന തൈകൾ നട്ടോ, കന്പുകൾ മുറിച്ചുനട്ടോ ശീമ ക്കൊന്ന കൃഷിചെയ്യാം

KJ Staff

ജൈവവളക്ഷാമം പരിഹരിക്കാൻ പച്ചില വളച്ചെടികൾ നട്ടുവളർത്തുന്നത്‌ നല്ലതാണ്. കേരളത്തിൽ വിജയകരമായി നട്ടുവളർത്താവുന്നതും പയറുവർഗത്തിൽപെട്ടതും ധാരാളം പച്ചില ഉത്പാദിപ്പിക്കുന്നതുമായ ഒരു നല്ല പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന. വിത്തു പാകി ഉത്പാദിപ്പിക്കുന്ന തൈകൾ നട്ടോ, കന്പുകൾ മുറിച്ചുനട്ടോ ശീമ ക്കൊന്ന കൃഷിചെയ്യാം.

കൃഷി ചെയ്യാതെ വെറുതെ ഇട്ടിരിക്കുന്ന സ്ഥല ങ്ങൾകൃഷിസ്ഥലങ്ങളുടെ അരികുകൾ, എന്നിവിടങ്ങളിലൊക്കെ ശീമക്കൊന്ന നട്ടുപിടിപ്പിക്കാവു ന്നതാണ്. നടീൽ വസ്തുവായി വിത്തു കിളിർപ്പിച്ചുണ്ടാക്കുന്ന തൈകളാണ് ഉപയോഗിക്കുന്നതെങ്കിൽ നല്ല മഴ കിട്ടുന്ന സമയത്തുവേണം നടേണ്ടത്. കന്പുകൾ ഒരടി താഴ്ത്തി നടണം. നട്ട കന്പുകൾ ചരിയാതെയും വീണുപോകാതെയും ഇരിക്കാൻ ചുവട്ടിലുള്ള മണ്ണ് നന്നായി ഉറപ്പിക്കണം. കന്പുകൾ പിടിച്ചു കിട്ടിയാൽ മൂന്നാമത്തെ വർഷം മുതൽ, വർഷം രണ്ടു പ്രാവശ്യം ഇലകൾ ശേഖരിക്കാം. ഓരോ മരത്തിൽ നിന്നും ഒരു പ്രാവശ്യം പതിനഞ്ച് കിലോഗ്രാം പച്ചിലവളം ലഭിക്കും. ശീമക്കൊന്നയുടെ ഇലയിൽ നൈട്രജന്‍റെ അളവ് രണ്ടുമുതൽ മൂന്നു ശത മാനം വരെയാണ്. തെങ്ങിൻ തോട്ടങ്ങളുടെ അരികുകളിൽ ഇവ നട്ടുപിടിപ്പിച്ചാൽ ഓരോവർഷവും തെങ്ങുകൾക്ക് ആവശ്യമായി വരുന്ന പച്ചിലവളം അവയിൽ നിന്നും ലഭിക്കും.

 

 

English Summary: Gliricidia Sepium

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds