ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള ഒരിനം നെല്ലാണ് പൊക്കാ ളി. പൊക്കത്തിൽ ആളി നിൽക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്.
ലവണാംശമുള്ള മണ്ണിലും വളരാനും വിളയാനും കഴിയുന്ന പൊക്കാളി നെല്ലിന് അമ്ലത ചെറു ക്കവാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കുവാനും കഴിവുണ്ട്.
മഴക്കാലത്ത് വെള്ളത്തിൽ മൂടി കിടന്നാലും ഈ നെൽച്ചെടി ചീഞ്ഞു പോകില്ല. വെള്ളം വാർന്നു പോകുന്നതോടെ പഴയ കരുത്തോടെ ഉയർന്നു നിൽക്കും.
ഓരുവെള്ളം കൂടുതലുള്ള മേഖലകളിലാണ് പൊക്കാളി നെൽവിത്ത് ഉപയോഗിച്ച് കൃഷി ഇറക്കുന്നത്. പൂർണമായും വെള്ളത്തിനടിയിൽ മുളയ്ക്കുകയും വെള്ളത്തിന് മുകളിൽ ഞാർ വിളയുകയും ചെയ്യുന്ന ഇനമാണിത്.
ഈ ഇനം നെല്ലുപയോഗിച്ച് ചെയ്യുന്ന കൃഷി രീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്.
ഈ ഇനം നെല്ലുപയോഗിച്ച് ചെയ്യുന്ന കൃഷി രീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്.
തൃശ്ശൂർ ജില്ലയിലെയും മലപ്പുറം ജില്ലയിലേയും കോൾപ്പാടങ്ങളിൽ ഈ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നു.കണ്ണൂർ ജില്ലയിലെ ഓരു പ്രദേശങ്ങളായ വളപട്ടണം പുഴയുടെ തീരപ്രദേ ശങ്ങൾ, പഴയങ്ങാടി പ്രദേശം,തുരുത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ കൃഷി ചെയ്തു വന്നിരുന്നു. എറണാകുളം ജില്ലയുടെ വൈപ്പിൻ ദ്വീപിന്റെ ചെറായി ഭാഗങ്ങളിൽ ഇന്നും പൊക്കാളി കൃഷി വ്യാപകമാണ്.
മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം പുറത്തേക്ക് (ഉയർന്ന പ്രദേശത്തേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണു കൃഷിക്ക് നിലമൊരുക്കുന്നത്. പഴയ കാലത്ത് പൽ ചക്രങ്ങൾ ഘടിപ്പിച്ച തേവ് യന്ത്രങ്ങൾ ചവിട്ടിയാണു കൃഷിക്കാർ ഇതു സാധ്യമാക്കിയിരുന്നത്
്. ഇപ്പോൾ വലിയ പറ മോട്ടോറുകൾ ഉപയോഗിച്ച് കുറേയേറെ കൃഷി സ്ഥലങ്ങൾ ഒന്നിച്ചാണു ഇങ്ങനെ വെള്ളം തേവി മാറ്റുന്നത്. തേവി മാറ്റിയ വെള്ളം തിരിച്ച് പാടത്തേക്ക് വരാതെ തടയാൻ വലിയ മൺ വരമ്പുകൾ പണിയും. ചില സമയങ്ങളിൽ ഈ വരമ്പുകളിൽ മടവീണാ ൽ വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവൻ നശിച്ച് പോകും.
Share your comments