കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് : മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി

Saturday, 06 January 2018 04:24 By KJ KERALA STAFF

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രോജക്ട് അവതരണത്തിനുള്ള മുഖ്യവിഷയം നമുക്കു ചുറ്റുമുള്ള ജൈവവൈവിധ്യം എന്നതാണ്. തദ്ദേശ സ്‌കൂള്‍ പരിസര-തീരദേശ ജൈവവൈവിധ്യം, തദ്ദേശ കാര്‍ഷിക ഇനങ്ങളുടേയും കന്നുകാലികളുടേയും ജൈവവൈവിധ്യം, കാവുകളുടേയും, ഭൂമിക്കടിയിലേയും ജൈവവൈവിധ്യം, ജൈവൈവിധ്യം നേരിടുന്ന ഭീഷണി എന്നിവയാണ് ഉപവിഷയങ്ങള്‍.

ഉപവിഷയങ്ങളില്‍ ഒരെണ്ണം തിരഞ്ഞെടുത്ത് പ്രോജക്ട് തയ്യാറാക്കാം.  ഒപ്പം ചിത്രരചന, ക്വിസ്സ് മത്സരവും ഉണ്ടാവും.  നിബന്ധനകളും, മാര്‍ഗ നിര്‍ദ്ദേശങ്ങളും അതത് വിദ്യാലയങ്ങളില്‍ ലഭ്യമാണ്. സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അഫിലിയേറ്റഡ് അണ്‍എയ്ഡഡ് സ്‌കൂളുകളിലെ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  തിരുവനന്തപുരം ജില്ലയിലെ മത്സരം ജനുവരി 27 നു ആര്‍ട്‌സ് കോളേജില്‍ നടക്കും.

 പത്തുപേജില്‍ കവിയാത്ത പ്രോജക്ട് ഇംഗ്ലീഷിലോ, മലയാളത്തിലോ തയ്യാറാക്കി ജനുവരി 20 നു നാലുമണിക്കകം തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. സ്‌കൂളുകള്‍ക്ക് പങ്കെടുക്കാന്‍ www.keralabiodiversityboard.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9895133841, 8547148380.

CommentsMore Government Schemes

റബര്‍ബോര്‍ഡിന്റെ    കര്‍ഷകബോധനപരിപാടിക്ക് തുടക്കമായി

റബര്‍കൃഷിയില്‍നിന്ന് പരമാവധി ആദായം ലഭിക്കണമെങ്കില്‍ മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്ത് ടാപ്പു ചെയ്യണം. പരമാവധി തോട്ടങ്ങളില്‍ റെയിന്‍ഗാര്‍ഡ് ചെയ്യിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ടുള്ള ബോര്‍ഡിന്റെ തീവ്രബോധനപരിപാടി 19…

February 28, 2018

വെര്‍മി കമ്പോസ്റ്റ് നിര്‍മാണ പരിശീലനം

കോഴിക്കോട്: കാര്‍ഷിക നൈപുണ്യ വികസന കൗണ്‍സില്‍ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കും വെര്‍മി കമ്പോസ്റ്റ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു.

February 13, 2018

സൗജന്യ പരിശീലനം

കോട്ടയം : കുറവിലങ്ങാട് കോഴായിലെ റീജണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്കായി കിഴങ്ങു വര്‍ഗ്ഗങ്ങളുടെ കൃഷി രീതികളെക്കുറിച്ച് ജനുവരി 29, 30 തീയതികളില്‍ സൗജന്യ പരിശീലനം നല്‍ക…

January 26, 2018

അക്വാകള്‍ച്ചര്‍ പദ്ധതി

പത്തനംതിട്ട : ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷകവികസന ഏജന്‍സിയിലൂടെ നടപ്പാക്കുന്ന റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം പദ്ധതിയില്‍ അംഗമാകുന്നതിന് മത്സ്യകര്‍ഷകര്‍ക്ക് അപേക്ഷിക്കാം.

January 25, 2018

യുവകർഷകർക്കായി പൂന്തോട്ട നിര്‍മ്മാണ പരിശീലനം

യുവകര്‍ഷകര്‍ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നഴ്‌സറി, പൂന്തോട്ട നിര്‍മ്മാണ പരിശീലന പരിപാടി നടത്തുന്നു.

January 23, 2018

FARM TIPS

പച്ചക്കറി കൃഷിയിലെ ചില പൊടിക്കൈകൾ 

March 22, 2018

പച്ചക്കറി കൃഷി ലാഭകരമാക്കുന്നതിനും വിളവ് വർധിപ്പിക്കുന്നതിനും കീടാണുക്കളെ അകറ്റുന്നതിനുമുള്ള ചില നാടൻ പൊടിക്കൈകൾ നമുക്ക് നോക്കാം.

കൊമ്പൻചെല്ലി

February 26, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി. തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു ഷഡ്പദമാണ്.…

ചെടികൾക്ക് മുട്ട കഷായം

February 26, 2018

വീടുകളിലും കൃഷിയിടങ്ങളിലും എളുപ്പം തയ്യാറാക്കാവുന്ന അമിനോഅമ്ലങ്ങളാണ് മീന്‍ അമിനോ അമ്ലവും മുട്ട അമിനോ അമ്ലവും.

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.