1. Health & Herbs

രുചിയും മണവും മാത്രമല്ല, ക്യാപ്‌സിക്കം കഴിച്ചാൽ നിരവധിയുണ്ട് ആരോഗ്യ ഗുണങ്ങൾ!!

പല പ്രധാന മിനറുകളുടെയും ശേഖരമാണ് ഇതിലുള്ളത്. വേവിച്ചും വേവിക്കാതെയും കഴിക്കാൻ പറ്റുന്ന ഈ പച്ചക്കറി ഉദരസംബന്ധമായ അൾസർ, വായുക്ഷോഭം, അതിസാരം, അടിവയറ്റിലെ വേദന എന്നിവ ഭേദമാക്കാനും സഹായിക്കുന്നു.

Sneha Aniyan
Health Benefits Of Capsicum
ക്യാപ്‌സിക്കം കഴിച്ചാൽ നിരവധിയുണ്ട് ആരോഗ്യ ഗുണങ്ങൾ!!

നമ്മുടെ നാട്ടിൽ പച്ചമുളക്, കാന്താരി എന്നിവ വളരുന്നത് പോലെ തന്നെ വളരുന്നതും നല്ല വിളവ് തരുന്നതുമായ ഒന്നാണ് ക്യാപ്‌സിക്കം. ഭക്ഷണത്തിന് രുചിയും മണവും ഭംഗിയും നൽകുക എന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയ ഒന്നാണ് ക്യാപ്‌സിക്കം. 

വൈറ്റമിൻ സി, വൈറ്റമിൻ എ, ഫൈബർ. ആന്റി ഓക്സിഡൻറു കൾ എന്നിവയാൽ സമ്പുഷ്ടമായ ക്യാപ്സിക്കത്തിൽ കലോറിയും കൊഴുപ്പും കുറവാണ്. പല പ്രധാന മിനറുകളുടെയും ശേഖരമാണ് ഇതിലുള്ളത്. വേവിച്ചും വേവിക്കാതെയും കഴിക്കാൻ പറ്റുന്ന ഈ പച്ചക്കറി ഉദരസംബന്ധമായ അൾസർ, വായുക്ഷോഭം, അതിസാരം, അടിവയറ്റിലെ വേദന എന്നിവ ഭേദമാക്കാനും സഹായിക്കുന്നു.

പ്രമേഹത്തിന് വളരെ ഫലപ്രദമായ ക്യാപ്‌സിക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരേ തോതിൽ നിലനിർത്താൻ സഹായിക്കുന്നു. ക്യാപ്‌സിക്കത്തിലെ കൈൻ എന്ന ഘടക൦ നല്ലൊരു വേദനസംഹാരിയാണ്. കൂടാതെ, അത് ആർത്രൈറ്റിസ്,സന്ധിവാതം എന്നിവയെ ചെറുക്കനും സഹായിക്കുന്നു. രക്തക്കുഴലുകൾ, ചർമ്മം, അസ്ഥികൾ എന്നിവയുടെ ആരോഗ്യത്തിന് ഉത്തമമായ ക്യാപ്പ്സിക്കം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

വേദന സംഹാരശേഷിയുള്ള ക്യാപ്‌സിക്കത്തിലെ ക്യാപ്സയാസിൻ എന്ന ഘടകം വേദനയുടെ തരംഗങ്ങൾ ചർമ്മത്തിൽ നിന്നും നട്ടെല്ലിലെത്താതെ തടയുന്നു. കലോറി വളരെ കുറവായ ഈ പച്ചക്കറി കൊഴുപ്പ് എരിച്ച് തടി കുറയ്ക്കാൻ വളരെ നല്ലതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിവുള്ള ഈ പച്ചക്കറി കരപ്പൻ രോഗത്തിന് ഏറെ നല്ലതാണ്.

അതുപ്പോലെ തന്നെ കണ്ണുകളുടെയും, ഹൃദയത്തിന്റെയും ആരോഗ്യത്തിനു വളരെ മികച്ച ഒന്നാണ് ക്യാപ്‌സിക്കം. ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിച്ച് വിളർച്ച ഒഴിവാക്കാൻ ക്യാപ്‌സിക്ക൦ സഹായിക്കുന്നു.

Capsicums are cultivated worldwide and used in many cuisines. Capsicum is one of the healthiest vegetable. Capsicum, which is rich in antioxidants, is low in calories and fat.

English Summary: Health Benefits Of Capsicum

Like this article?

Hey! I am Sneha Aniyan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds