Features

ഒന്നുമില്ലാതെ തുടങ്ങി, അഞ്ചേക്കർ ഭൂമിയിൽനിന്നും കൃഷ്ണപ്പ ഇന്ന് സമ്പാദിക്കുന്നത് 20 ലക്ഷം

Krishnappa Dasappa Gowda

ജാപ്പനീസ് കർഷകനായ മസനോബു ഫുക്കുവോക്കയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ഒന്നുമില്ലാതെ മനോഹരമായ ഫാമുകളും കാടുകളും ഉണ്ടാക്കിയെടുത്ത ഒരു കർഷകനാണ് മസനോബു. ജാപ്പനീസ് കർഷകനായ മസനോബു ഫുകുവോക വികസിപ്പിച്ചെടുത്ത ഒരു വിദ്യയാണ് പ്രകൃതിദത്തമായ കൃഷി. പ്രകൃതിയിൽ ഇടപെടാൻ മനുഷ്യർക്ക് അവകാശമില്ലെന്ന് വിശ്വസിച്ചിരുന്ന മസനോബു “മു” (ഒന്നുമില്ലാതെ എന്നർത്ഥം വരുന്ന ജാപ്പനീസ് പദം) കാർഷികമേഖലയിൽ പ്രയോഗിക്കുകയും വിളകളെ സ്വാഭാവികമായി വളരാൻ അനുവദിക്കുകയും ചെയ്തിരുന്നു.

അങ്ങനെയൊരു കർഷകൻ ഇങ്ങു ഇന്ത്യയിലും ഉണ്ട്. കർണാടകയിലെ ബന്നൂർ സ്വദേശിയായ കൃഷ്ണപ്പ ദാസപ്പ ഗൗഡയാണ് പൂജ്യം മുതൽമുടക്കിൽ മനോഹരമായ കൃഷിയിടം പടുത്തുയർത്തിയത്. ടി നരസിപൂർ താലൂക്കിലെ കൃഷ്ണപ്പയുടെ ഈ കൃഷിയിട൦ ഒരു വനം പോലെയാണ്. തേക്ക്, മാവ് എന്നിവയിൽ തുടങ്ങി കാപ്പി, മഞ്ഞൾ, ഇഞ്ചി വരെ ഇവിടെയുണ്ട്, ഇതിനെല്ലാം പുറമെ നെല്ല്, കരിമ്പ് എന്നിവയുടെ കൃഷിയും ഇവിടെയുണ്ട്. 

പ്രകൃതിദത്തമായ കൃഷി രീതികൾ പിന്തുടർന്നാണ് കൃഷ്ണപ്പ തന്റെ അഞ്ചേക്കർ സ്ഥാലത്ത് കൃഷി ചെയ്യുന്നത്. 2005 ൽ മഹാരാഷ്ട്ര കർഷകനായ സുഭാഷ് പാലേക്കറെ കണ്ടുമുട്ടിയ ശേഷമാണ് ഇങ്ങനെയൊരു ആശയം കൃഷ്ണപ്പയുടെ മനസ്സിൽ ഉദിച്ചത്. ഒരേക്കർ സ്ഥലത്താണ് കൃഷ്ണപ്പ ആദ്യമായി ഈ കൃഷി രീതി പരീക്ഷിച്ചത്. പാലേക്കറുടെ മാർഗനിർദേശപ്രകാരം ഒരു വർഷത്തോളം ഇപ്രകാരം കൃഷി ചെയ്ത കൃഷ്ണപ്പ പിന്നീട് ഈ രീതി സ്ഥിരമായി പിന്തുടരുകയായിരുന്നു.

krishnappa dasappa gowda

ഇതിന്റെ ഫലമായി അഞ്ച് ലെയറുകളിലായി അഞ്ചേക്കർ സ്ഥലത്തു വ്യത്യസ്തമായ കൃഷികൾ വിജയം കണ്ടു. വനം എന്ന് നിർവചിക്കുന്നത് കൊണ്ട് തിങ്ങി നിറഞ്ഞു ചെടികൾ നിൽക്കുന്നു എന്ന് കരുതണ്ട. എല്ലാ ചെടികൾക്കും മരങ്ങൾക്കും ആവശ്യമായ സൂര്യ പ്രകാശം ലഭിക്കുന്ന രീതിയിലാണ് ഇവ നട്ടിരിക്കുന്നത്.

“മു”എന്ന ഈ കൃഷിരീതി ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷ്‌ണപ്പ പരിഷ്‌കരിച്ചു. ഇന്റർ-ക്രോപ്പിംഗ്, മൾട്ടി-ലേയറിംഗ് ടെക്നിക് രൂപപ്പെടുത്തി വികസിപ്പിച്ചായിരുന്നു കൃഷി. സാമ്പത്തികമായി ഏറെ ലാഭം നൽകുന്ന ഈ കൃഷി രീതി പരിസ്ഥിതിയോടു ഇണങ്ങി നിൽക്കുന്ന ഒന്നാണ്. ഈ കൃഷി രീതി പിന്തുടരുന്ന കൃഷ്ണപ്പയ്ക്ക് ഒരേക്കർ സ്ഥലത്തു നിന്നും പ്രതിവർഷം ലഭിക്കുന്നത് 3-4 ലക്ഷം രൂപ വരെയാണ്.

Krishnappa Dasappa Gowda, a native of Bannur, Karnataka, has set up a beautiful farm with zero investment. Krishnappa cultivates from his five acre land following natural farming methods.

Courtesy: The New Indian Express

Photo Courtesy: The Better India


English Summary: Krishnappa Dasappa Gowda's beautiful farm with zero investment

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds