1. Vegetables

പോഷകഗുണമുള്ള പാലക് ചീര വീട്ടിൽ തന്നെ കൃഷി ചെയ്യാ൦

എളുപ്പത്തിൽ പാചകം ചെയ്യാൻ കഴിയുന്നതും പോഷക സമ്പന്നവുമായ പാലക്‌ ചീര 30 ദിവസങ്ങൾ കൊണ്ട് വിളവെടുക്കാവുന്ന ഒരു വിളയാണ്.

Sneha Aniyan
All you want to know about Palak Farming
പാലക് ചീര കൃഷി

കേരളത്തിലെ കാലാവസ്ഥയിൽ നല്ല രീതിയിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് പാലക് ചീര. ശൈത്യകാല വിളയിൽ ഒന്നായ പാലക് ചീര മഴക്കാലത്ത് കൃഷി ചെയ്യുന്നതാണ് ഏറെ ഉത്തമം. ചൂടുകാലത്ത് ഗ്രീൻ നെറ്റ് കെട്ടി നിർത്തി ഈ വിള കൃഷി ചെയ്യാം.

പണ്ട് കാലങ്ങളിൽ അധികം പ്രചാരം നേടിയിട്ടില്ലാത്ത ഈ വിളയ്ക്ക് ഇപ്പോൾ കേരളത്തിൽ ആവശ്യക്കാർ ഏറെയാണ്. ചുവന്ന ചീരയ്ക്ക് ശേഷം നല്ല രീതിയിൽ പ്രചാരത്തിൽ എത്തിയിട്ടുള്ള ഒന്നാണ് ആണ് പാലക്ക് ചീര. എളുപ്പത്തിൽ പാചകം ചെയ്യാൻ കഴിയുന്നതും പോഷക സമ്പന്നവുമായ പാലക്‌ ചീര 30 ദിവസങ്ങൾ കൊണ്ട് വിളവെടുക്കാവുന്ന ഒരു വിളയാണ്.

ഇല ഉപയോഗിക്കുന്നതിനാൽ ഒരു ചെടിയിൽ നിന്ന് തുടർച്ചയായി ലഭിക്കുന്ന വിള പാകം ചെയ്യാനായി ഉപയോഗിക്കാം. സാധാരണ ചീര ഒരു തവണ മാത്രമേ വിളവെടുക്കാൻ സാധിക്കൂ. എന്നാൽ, പാലക് ചീരയിൽ നിന്നും തുടർച്ചയായി വിളവെടുക്കാൻ സാധിക്കും. കടകളിലും മറ്റും സുലഭമായി ലഭിക്കുന്ന ഇതിന്റെ വിത്തുകളാണ് മുളപ്പിക്കേണ്ടത്.

All you want to know about Palak Farming
പാലക് ചീര കൃഷി

സാധാരണയായി 10 ഗ്രാമിന്റെ വിത്തിന് 30 രൂപയാണ് വില വരുന്നത്. ബീറ്റ്റൂട്ട് വിത്തുകളോട് സാമ്യമുള്ളവയാണ് പാലക് ചീരയുടെ വിത്തുകൾ. മാനുഫാക്ചറിങ് തീയതിയും എക്സ്പെയറി തീയതിയും നോക്കി വേണം വിത്തുകൾ വാങ്ങാൻ. എക്സ്പെയറി തീയതിയ്ക്ക് രണ്ടോ മൂന്നോ മാസം മുൻപെങ്കിലും വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

എട്ടു മണിക്കൂറോളം വെള്ളത്തിലിട്ട് വച്ച ശേഷം വേണം ഈ വിത്തുകൾ ഉപയോഗിക്കാൻ. വളരെ പെട്ടെന്ന് വേര് പിടിക്കാനും ഭംഗിയായി ചെടികൾ വളരാനും കഞ്ഞി വെള്ളം ഉപയോഗിക്കുന്നത് ഉത്തമമായിരിക്കും. വിത്തുകൾകഞ്ഞി വെള്ളത്തിലിട്ടു ഒന്നിളക്കിയ ശേഷം എട്ടു മണിക്കൂറോളം കുതിരാൻ വയ്ക്കുക. ശേഷം ഒരു ചെറിയ കോട്ടൺ തുണിയിൽ നനവോട് കൂടെ തന്നെ മൂന്ന്-നാല് മണിക്കൂർ വയ്ക്കുക. ശേഷം ഇത് പാകാവുന്നതാണ്. ചെടി നടാൻ ഉദ്ദേശിക്കുന്നിടത്ത് തന്നെ പാകി മുളപ്പിക്കുന്നതാണ് വിത്തുകൾ മുളപ്പിച്ച് പറിച്ചു നടുന്നതിനേക്കാൾ നല്ലത്.

നടാനായി മണ്ണ് ക്രമീകരിക്കുമ്പോൾ ഏതെങ്കിലും ഒരു ജൈവ വളം നൽകുന്നത് നല്ലതാണ്. ചാണക പൊടി മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചട്ടിയിലാണ് നടാൻ ഉദ്ദേശിക്കുന്നതെങ്കിൽ വലിയ ചട്ടി ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു ചട്ടിയിൽ മൂന്നു മുതൽ നാല് വരെ വിത്തുകൾ നടാവുന്നതാണ്. ഈർപ്പം നിലനിർത്തി വേണം ഈ ചെടി പരിചരിക്കാൻ. ജലാംശമില്ലെങ്കിൽ ചെടി ഉണങ്ങി പോകുമെന്നതിനാൽ മണ്ണിന്റെ അവസ്ഥ മനസ്സിലാക്കി ദിവസവും വെള്ളം നനച്ച് കൊടുക്കുക.

വിത്തുകൾ പാകിയ ശേഷം ഒരാഴ്ച കൊണ്ട് തന്നെ ഒരാഴ്ച മുതൽ തന്നെ പാലക് ചീര കിളിർത്തു തുടങ്ങും. രണ്ടാഴ്ച മുതൽ വളം ചെയ്ത് തുടങ്ങാം. വളരെ പെട്ടന്ന് വിളവെടുക്കുന്ന വിളയായതിനാൽ ദ്രാവകരൂപത്തിലുള്ള വളങ്ങൾ ചെയ്യുന്നതാണ് ഉത്തമം. കഞ്ഞിവെള്ളം, ചെറുപയറുപൊടി, തേങ്ങാവെള്ളം, പച്ചക്കറി തുടങ്ങിയവായിൽ നിന്നുള്ള ദ്രവവളങ്ങളാണ് ഇതിന് നല്ലത്. മൂന്നുനാലു ദിവസം ഇടവിട്ടുള്ള വളപ്രയോഗമാണ് നല്ലത്.

All you want to know about Palak Farming

പാലക് ചീരയിൽ പ്രധാനമായും ഉണ്ടാകുന്ന ഒന്നാണ് പുഴു ആക്രമണ൦. ചിത്രശലഭങ്ങൾ മുട്ടയിട്ടുണ്ടാകുന്ന പുഴുക്കൾ ആണ് ഇതിൽ പ്രധാനം. പുകയിലക്കഷായമാണ് ഇതിനുള്ള ഉത്തമ പരിഹാരം. അതുപോലെ തന്നെ വേപ്പെണ്ണ എമൽഷൻ ആഴ്ചയിലൊരിക്കൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും നല്ലതാണ്. എന്നാൽ, വിളവെടുക്കുന്നതിനു ഒരാഴ്ച മുൻപ് ഈ വളപ്രയോഗം നിർത്തണം.

അതുപോലെ തന്നെ വെട്ടിലിന്റെ ശല്യവും പാലക് ചീര കൃഷിയിലെ വെല്ലുവിളിയാണ്. ഒരു കത്രിക ഉപയോഗിച്ച് മുറിക്കുകയോ കൈകൾ കൊണ്ടോ ഒടിയ്ക്കുകയോ ചെയ്ത് ഈ വിള ശേഖരിക്കാവുന്നതാണ്. ഏറ്റവും വലിയ ഇലകൾ നോക്കി വേണം മുറിച്ചെടുക്കണം. 30 ദിവസം പ്രായമായ ഒരു ചെടിയിൽ നിന്നും ഒരുപാട് ഇലകൾ ലഭിക്കും .വീടുകളിലെ കഞ്ഞി വെള്ളം പോലെയുള്ള വേസ്റ്റ് കൊണ്ടുമാത്രം മാത്രം നല്ല രീതിയിൽ കൃഷി ചെയ്യാൻ കഴിയുന്ന പോഷകസമ്പന്നമായ ഒരു വിളയാണ് പാലക് ചീര.

Palak is one of the best winter crops, is best grown during the monsoon season. Palak is one of the most popular spinach after red spinach. Easy-to-cook Palak is high in nutrition.

English Summary: All you want to know about Palak Farming

Like this article?

Hey! I am Sneha Aniyan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds