ക്ഷീരസുരക്ഷാ പദ്ധതി 2018 : ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഒരു സമഗ്ര ഇന്ഷുറന്സ് പദ്ധതി

Wednesday, 24 January 2018 12:00 By Dev

കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കായി വിവിധ ഇനം ഇന്ഷുറന്സ് പോളിസികളോടു കൂടിയ ഒരു സമഗ്ര ഇന്ഷുറന്സ് പോളിസി രൂപപ്പെടുത്തിയെടുക്കുന്നത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് .

ക്ഷീര വികസന വകുപ്പ് കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മില്‍മ ,മേഖലാക്ഷീരോല്‍പാദക യൂണിയനുകള്‍ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്ത സംരഭമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .

ഈ പദ്ധതിയിലൂടെ താഴെ കൊടുത്തിരിക്കുന്ന വിവിധ ഇന്ഷുറന്സ് പരിരക്ഷകള്‍ ലഭ്യമാണ് .

കര്‍ഷകര്‍ക്ക്

  1. ആരോഗ്യ സുരക്ഷ

  2. സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷ

  3. അപകട സുരക്ഷാ പോളിസി

  4. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി

കറവ മാടുകള്‍ക്ക്

  1. ഗോ സുരക്ഷാപോളിസി

  2. ഗോസുരക്ഷാ ചികിത്സാ പോളിസി

വിവിധ കോണുകളില്‍ നിന്നും ക്ഷീരകര്‍ഷകര്‍ പലപ്പോഴായി ആവശ്യപ്പെട്ട ഇന്ഷുറന്സ് പോളിസികളുടെ സംയോജനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .

പദ്ധതിയുടെ ആവശ്യകത

കേരളത്തിലുടനീളമുള്ള ക്ഷീരകര്‍ക്ഷകര്‍ക്ക് സാധാരണ ലഭ്യമാകുന്ന ഇന്‍ഷ്വ റന്‍സ് പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി കൂടിയ ആനുകൂല്യങ്ങളോടും കുറഞ്ഞ പ്രീമിയം തുകയിലും സമയോചിതമായി ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനും വേണ്ടി ക്ഷിരവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ കേരളക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് കേരളാ മില്‍ക്ക് മാര്‍ക്കറ്റിം ഗ് ഫെഡറേഷന്‍ മേഖലാ യൂണിയനുകള്‍ തുടങ്ങിയവുടെ സഹകരണത്തോടെ ഉള്ള ഒരു പദ്ധതി അത്യന്താപേക്ഷിതമാണ് ഈ സാഹചര്യത്തില്‍ വിവിധയിനം പദ്ധതികള്‍ സംയോജിപ്പിച്ചോ അല്ലാതെയോ കര്‍ഷകന് ആവശ്യാനുസരണം തിരെഞ്ഞടുക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നു ഇന്‍ഷുര്‍ ചെയ്ത തിയതി മുതല്‍ ഒരു വര്‍ഷകാലമായിരിക്കും പദ്ധതിയുടെ കാലാവധി പദ്ധതി ആരംഭിച്ച ശേഷം രണ്ട് തവണ കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും ടീ കാലയളവ് സംസ്ഥാനതല കോര്‍കമ്മിറ്റി തീരുമാനിക്കും .എന്നാല്‍ പരിരക്ഷ ശേഷിക്കുന്ന കാലയളവിലേക്കായിരിക്കും ആനുപാതികമായ പ്രിമിയം മതിയാക്കും.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍

2016 ഡിസംബര്‍ 1 മുതല്‍ 2017 നവംബര്‍ 30 വരെയുള്ള കാലയളവില്‍ ക്ഷീര സംഘങ്ങളില്‍ പാലളന്നവരും തുടര്‍ന്ന്‍ പാല്‍ നല്‍കി വരുന്നതുമായ കര്‍ഷകായിരിക്കും ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗ ങ്ങളാകാവുന്നതാണ്എല്ലാ കര്‍ഷകര്‍ക്കും ഒരേ പരിരക്ഷ എന്ന ആശയം നടപ്പിലാക്കി ക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത് .

പദ്ധതിയുടെ ഗുണഭോക്താക്കള്‍

  1. ക്ഷീരകര്‍ഷകര്‍

  2. കുടുംബം (ജീവിത പങ്കാളി ,25 വയസ്സ് വരെയുള്ള കുട്ടികള്‍ )

  3. കറവ മാടുകള്‍

നടപ്പ് പദ്ധതി കാലയളവില്‍ ഒരു ലക്ഷം കര്‍ക്ഷ കരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്

CommentsMore from Livestock & Aqua

ആദായകരമാണ് കാട വളർത്തൽ 

ആദായകരമാണ് കാട വളർത്തൽ  കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍ ഏറെ പ്രസിദ്ധമാണ്‌.1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്. കുറഞ്ഞ തീറ്റച്ചെലവ്, ചുരുങ്ങിയ ദിവസംകൊണ്ട് മുട്ടവിരിയല്‍ (16-18 ദിവസം), ചെറിയ സ്ഥലത്ത് വളര്‍ത്താന്‍ സാധിക്ക…

February 15, 2018

കോഴിവളർത്തൽ ചില പ്രധാന വിവരങ്ങൾ

കോഴിവളർത്തൽ ചില പ്രധാന വിവരങ്ങൾ കോഴികളെ വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനകാര്യങ്ങൾ. മുട്ടക്കോഴികൾ ഇറച്ചിക്കോഴികൾ എന്നിവയെ ആണ് നാം പ്രധാനമായും വീട്ടിലെ ആവശ്യത്തിനും വില്പനയ്ക്കുമായി വളർത്താറുള്ളത്.…

February 10, 2018

കന്നുകാലികള്‍ക്ക് - പച്ചപ്പുല്‍ അച്ചാര്‍

കന്നുകാലികള്‍ക്ക് - പച്ചപ്പുല്‍ അച്ചാര്‍ പച്ചപ്പുല്‍ അച്ചാര്‍ അഥവാ സൈലേജ് കന്നുകാലികള്‍ക്ക് സ്വാദിഷ്ടവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ തീറ്റയാണ്. മഴക്കാലത്ത് ഇഷ്ടം പോലെ പച്ചപ്പുല്ല് കിട്ടും. വേനല്‍ക്കാലത്ത് ഇവ കിട്ടാറില്ല.

February 10, 2018

FARM TIPS

തെങ്ങോല  കമ്പോസ്റ്റ് തയ്യാറാക്കാം

February 15, 2018

കേര വൃക്ഷത്തിൻ്റെ നാടായ കേരളത്തിൽ തെങ്ങില്ലാത്ത വീടുകള്‍ ചുരുക്കമാണ്.തെങ്ങോല കൊണ്ട് മികച്ച കമ്പോസ്റ്റ് തയാറാക്കാം, അടുക്കളത്തോട്ടത്തിലെ വിളകള്‍ക്ക് ന…

ശീമക്കൊന്ന നല്ലൊരു പച്ചിലവളം 

February 15, 2018

പച്ചിലവളം മണ്ണിൻ്റെ വളക്കൂറ് വർദ്ധിപ്പാക്കാനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മികച്ച ഒരു ജൈവവളമാണ്. പച്ചിലച്ചെടികൾ നട്ടുവളർത്തുന്നത് ജൈവവള ക്ഷാമത്തിന്…

ഈച്ചയെ തുരത്താൻ നാരങ്ങാ

February 14, 2018

വീട്ടിൽ അതിഥികൾ വരുന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ വീട്ടിൽ നമ്മൾ വിളിക്കാതെ ചില അതിഥികൾ വന്ന് കയറും. ഈ അതിഥി മറ്റുള്ള അതിഥികൾക്ക് മുന്നിൽ …

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.