1. News

വ്യാപാരത്തിന്റെ തോതനുസരിച്ചു കാർഷികോത്പന്നങ്ങൾ സൂക്ഷിക്കാനുള്ള അവസരമൊരുക്കി ക്കൊണ്ട് അവശ്യ വസ്തു നിയമം ഭേദഗതി ചെയ്തു.

കർഷകരെക്കൂടി പരിഗണിച്ചു കൊണ്ട് 1955-ലെ അവശ്യവസ്തു നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. കർഷകരെ പിന്തുണയ്ക്കുന്നതിനായി അവശ്യവസ്തു നിയമം ഭേദഗതി ചെയ്യുമെന്ന് ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

K B Bainda

കർഷകരെക്കൂടി പരിഗണിച്ചു കൊണ്ട് 1955-ലെ അവശ്യവസ്തു നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. The Essential Property Act Amended.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്.

കർഷകരെ പിന്തുണയ്ക്കുന്നതിനായി അവശ്യവസ്തു നിയമം ഭേദഗതി ചെയ്യുമെന്ന് ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

മൊത്തക്കച്ചവടക്കാർ, സംസ്ക്കരണ രംഗത്തുള്ളവർ, കയറ്റുമതിക്കാർ എന്നിവർക്ക് തങ്ങളുടെ വ്യാപാരത്തിന്റെ തോതനുസരിച്ചു കാർഷികോത്പന്നങ്ങൾ സൂക്ഷിക്കാനുള്ള അവസരമൊരുക്കിക്കൊണ്ടാണ് ഈ നിയമം ഭേദഗതി ചെയ്തത്.

ആവശ്യവസ്തുക്കൾ, പരിധിയിൽ കൂടുതൽ സംഭരിക്കുന്നതിൽ നിന്നും സ്വകാര്യ വ്യക്തികളെ തടയുന്ന നിയമമാണ് 1955 ൽ നിലവിൽ വന്ന അവശ്യ വസ്തു നിയമം.

ഈ നിയമം ഭേദഗതി ചെയ്തതോടു കൂടി ഭക്ഷ്യധാന്യങ്ങൾ, ഉള്ളി , ഉരുളക്കിഴങ്ങ്, എണ്ണ വിത്തുകൾ, ഭക്ഷ്യ എണ്ണകൾ എന്നിവ ആവശ്യാനുസരണം സൂക്ഷിക്കാനായി ഉല്പാദകർക്ക് കഴിയും.

കർഷക സൗഹൃദമായ ഭേദഗതിയാണ് നിയമത്തിൽ കൊണ്ടുവന്നിരിക്കുന്നത്

ഇത് പ്രകാരം മികച്ച വില കിട്ടുന്നിടത്ത് കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാം. നിയമം ഭേദഗതി ചെയ്യാനുള്ള ചരിത്രപ്രധാനമായ ഈ തീരുമാനം കർഷകർക്ക് ഗുണം ചെയ്തുകൊണ്ട് കാർഷികമേഖലയെ പാടേ മാറ്റിമറിക്കുന്നതായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

1955-ലാണ് അവശ്യവസ്തുനിയമം പ്രാബല്യത്തിൽ വരുത്തിയത്.

ഈ നിയമത്തിന്റെ പരിധിയിൽനിന്നുമാണ് ഭക്ഷ്യധാന്യങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ്, എണ്ണവിത്തുകൾ, ഭക്ഷ്യഎണ്ണകൾ എന്നിവയെ ഒഴിവാക്കിയത്. ഇനി

ഇവ എത്രവേണമെങ്കിലും സംഭരിക്കാനും വിപണിയിൽ വിതരണം ചെയ്യാനും മികച്ച വില ഉറപ്പാക്കാനും ഉത്പാദകർക്ക് സാധിക്കും.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകറ​​ബ​​റി​നു മി​​നി​​മം വി​​ല പ്രഖ്യാപിക്കുക; റബ്ബർ ബോർഡ് നിർദ്ദേശം കേന്ദ്രത്തിനയച്ചു

English Summary: Opportunities to conserve agricultural products in accordance with the scale of trade The Essential Property Act Amended.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds