1. Health & Herbs

ചക്ക കഴിച്ചാൽ കാഴ്ച്ച ശക്തി കൂട്ടാം

പൊതുവെ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒരു പഴമാണ് ചക്ക. ചക്കയിൽ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ ചക്കയിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് ഇത് കണ്ണിൻറെ ആരോഗ്യത്തിനും നല്ലതാണ്. ഇതിന് കുറിച്ച് വിശദമായി നോക്കാം:

Meera Sandeep
Eating Jackfruit can improve eyesight
Eating Jackfruit can improve eyesight

പൊതുവെ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒരു പഴമാണ് ചക്ക. ചക്കയിൽ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.  വിറ്റാമിൻ എ ചക്കയിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് ഇത് കണ്ണിൻറെ ആരോഗ്യത്തിനും നല്ലതാണ്.  ഇതിന് കുറിച്ച് വിശദമായി നോക്കാം: 

ഇന്ന് അധികപേരും കമ്പ്യൂട്ടർ, ലാപ്ടോപ്പ് ഉപയോഗിക്കുന്നവരാണ്. അതിനുപുറമെയാണ് ടെലിവിഷൻ,  മൊബൈലുകൾ എന്നിവയുടെ ഉപയോഗം.  ഇവയെല്ലാം തന്നെ കണ്ണുകളെ ബാധിക്കുന്നവയാണ്.  കാഴ്ചശക്തി മെച്ചപ്പെടുത്താൻ ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.  ചക്ക കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ എയാൽ സമ്പന്നമാണ്.

വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ചക്ക ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് റെറ്റിനയുടെ ഡീജനറേഷൻ തടയുകയും കണ്ണുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. കണ്ണിന്റെ ആരോഗ്യത്തിനു പുറമേ മറ്റു ആരോഗ്യ ഗുണങ്ങളും ചക്ക നൽകുന്നുണ്ട്. 

തൈറോയ്ഡ് ഹോർമോണിന് നല്ലതാണ്: ഹൈപ്പോതൈറോയിഡിസമോ ഹൈപ്പർതൈറോയിഡിസമോ ഉള്ളവർ ചക്ക നിർബന്ധമായും കഴിക്കുക. തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന ചെമ്പിന്റെ അംശമാണ് ഇതിന് കാരണം.

അസ്ഥികളെ ശക്തിപ്പെടുത്തുന്നു: കാൽസ്യം മാത്രമല്ല, ചക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ഗുണം ചെയ്യും. വൃക്കകളിലൂടെ കാൽസ്യം നഷ്ടപ്പെടുന്നത് തടയാൻ പൊട്ടാസ്യത്തിന് കഴിയും. അതിലൂടെ മൊത്തത്തിലുള്ള അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കും.

English Summary: Eating Jackfruit can improve eyesight

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds