1. Health & Herbs

ഏതാണ് മധുരം കഴിക്കാൻ പറ്റിയ സമയം?

മധുര പ്രദാർത്ഥങ്ങൾ ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് ഇന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും പലർക്കും മധുരം കഴിക്കാനുള്ള പ്രവണതയുണ്ടാകും. ഇഷ്‌പ്പെട്ട ഭക്ഷണം പാടെ വർജ്ജിക്കാതെ പരിമിതമായി കഴിക്കുകയാണ് നല്ലത്.

Meera Sandeep
What is the best time to eat sweets?
What is the best time to eat sweets?

മധുര പ്രദാർത്ഥങ്ങൾ ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് ഇന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും പലർക്കും മധുരം കഴിക്കാനുള്ള പ്രവണതയുണ്ടാകും.  ഇഷ്‌പ്പെട്ട ഭക്ഷണം പാടെ വർജ്ജിക്കാതെ പരിമിതമായി കഴിക്കുകയാണ് നല്ലത്.  ഇതിനായി ഏതെല്ലാം സമയങ്ങളിൽ ശരീരത്തിന് ഒരു പരിമിതി വരെ ഹാനി ഉണ്ടാക്കാതെ മധുരം കഴിക്കാം എന്നറിയുകയാണെങ്കിൽ പലർക്കും ഉപകാരപ്രധമാകും. ​

- രാവിലെ മധുരം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. രാത്രി മുഴുവൻ ഭക്ഷണം കഴിക്കാത്തതിനുശേഷമാണ് പഞ്ചസാര ചേർത്ത ആഹാര പദാർത്ഥങ്ങൾ പ്രഭാത ഭക്ഷണമായി തിരഞ്ഞെടുക്കുന്നത്. ഇത് ഊർജം വീണ്ടെടുക്കുവാൻ ആവശ്യമായ മറ്റ് പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാക്കും.

- രാത്രി ഭക്ഷണത്തിനു ശേഷം മധുരം കഴിക്കുകയാണെങ്കിൽ ചില സാഹചര്യങ്ങളിൽ വയറുവീർക്കൽ, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് മധുരം കാരണമായേക്കാം. ഉറക്കം തടസപ്പെടുത്തുന്നതിനും, രോഗ പ്രതിരോധ പ്രവർത്തനം, ആരോഗ്യകരമായ മെറ്റാബോളിസം എന്നിവയെയും ബാധിച്ചേക്കാം. കൂടാതെ, ഈ സമയം ശരീരം ബാഹ്യമായി പ്രവർത്തനരഹിതമായിരിക്കുന്ന സമയമാണ്.  

-  ഉച്ചഭക്ഷണത്തിനോടടുത്തിരിക്കുന്ന സമയം മധുരം കഴിക്കുന്നത് ഉചിതമാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു. കാരണം ശരീരം നന്നായി പ്രവർത്തനക്ഷമമായിരിക്കുന്ന സമയമാണിത്.

English Summary: What is the best time to eat sweets?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds