ജനുവരി മാസത്തില്‍ റേഷന്‍ സാധനങ്ങളുടെ വിതരണത്തിന്റെ ഭാഗമായി എ എവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി.ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്പും സൗജന്യമായും, ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെവൈ പദ്ധതി പ്രകാരം എ എ വൈ കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും വീതം സൗജന്യമായി ലഭിക്കും
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.
പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപാ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.
വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 34 രൂപാ നിരക്കില്‍ ലഭിക്കും.
റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കുക. താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് - 0460 2203128, തലശ്ശേരി - 0490 2343714, കണ്ണൂര്‍ - 0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ് - 0497 2700552, ടോള്‍ഫ്രീ നമ്പര്‍
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മത്സ്യത്തൊഴിലാളികള്‍ ഒറിജിനല്‍ ബയോമെട്രിക് കാര്‍ഡും ആധാര്‍ കാര്‍ഡും കൈയ്യില്‍ കരുതണം
Share your comments