News

റേഷൻ കടകൾ ഇനി മിനി എ ടി എമ്മുകളായി പ്രവർത്തിക്കും.

മൂവാറ്റുപുഴ : പൊതു വിതരണ സമ്പ്രദായത്തിലെ മുഖ്യ കണ്ണിയായ റേഷൻ കടകൾ ഇനി മുതൽ മിനി എ ടി എം ആയി  പ്രവർത്തിക്കും.അതിനുള്ള സൗകര്യം നമ്മുടെ ഇ പോസ് മെഷിനുകളിൽ ഉണ്ട്.ഏറ്റവും കൂടുതൽ സേവനങ്ങൾ ഇനി മുതൽ റേഷൻ കടകൾ വഴി ലഭിക്കുന്ന തരത്തിൽ അവ  ഒരു സേവന കേന്ദ്രമായി മാറാൻ പോവുകയാണ് എന്നും ഭക്ഷ്യ വകുപ്പ് മന്ത്രി  പി തിലോത്തമൻ പറഞ്ഞു. മൂവാറ്റുപുഴ   പാലക്കുഴയിലെ പുതിയ മാവേലി സ്റ്റോർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റേഷൻ വ്യാപാരികളും പൊതു വിതരണ   സമ്പ്രദായത്തിന്റെ പ്രധാന  കണ്ണികളാണ്. അവരെ സംരക്ഷിക്കേണ്ടതും ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ് എന്നും മന്ത്രി ഉദ്‌ഘാടന വേളയിൽ പറഞ്ഞു. ചില ഒറ്റപ്പെട്ട പരാതികൾ ഇ പോസ് മെഷീനുകളെ  കുറിച്ച് വന്നിട്ടുണ്ട്. അത് പരിശോധിച്ച് കർശന നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

റേഷൻ കടകൾ മിനി ബാങ്കുകളാക്കി പ്രവർത്തിക്കാനായി പോവുകയാണ്. അതിനായി ലീഡ് ബാങ്കായ കാനറാ ബാങ്ക് ഒരു നിർദ്ദേശം ഗവെന്മേന്റിൽ  വച്ചിട്ടുണ്ട്.അത് പരിശോധിച്ചു നല്ലതെങ്കിൽ നടപ്പാക്കാനാണ്  ഉദ്ദേശം.അതിലൂടെ ജനങൾക്ക് റേഷൻ കടകളിലൂടെ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങാനും പണം മാറാനും സാധിക്കും ഭാവിയിൽ.  കൂടാതെ യാത്ര ചെയ്യാൻ അസൗകര്യമുള്ളവരെ റേഷൻ കടക്കാർ  ഈ മെഷീനുമായി അങ്ങോട്ട് ചെന്ന് കാണും.  അങ്ങനെ പരമ്പരാഗത പരമ്പരാഗത പൊതുവിതരണ സമ്പ്രദായത്തോട് നമ്മൾ വിട പറയുകയാണ്.

16461 റേഷൻ കടകൾ ഈ സംസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. ഓരോ  ഗ്രാമത്തിലും   നമുക്ക് റേഷൻ കടകൾ  ഉണ്ട്. സർക്കാർ നിശ്ചയിക്കുന്ന ഉത്പന്നങ്ങൾ നിശ്ചിത വിലയ്ക്ക്   കിട്ടുന്ന  പ്രധാനപ്പെട്ട കേന്ദ്രങ്ങളാണ് ആണ് ഈ റേഷൻ കടകൾ. ആ കേന്ദ്രങ്ങളിലാണ് നമ്മൾ പരിവർത്തനം വരുത്താൻ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര ഗവണ്മെന്റ് 2013 ഇൽ പാർല്യമെന്റിൽ പാസ്സാക്കിയ ഭക്ഷ്യ ഭദ്രതാ നിയമം  ഇവിടെ കൊണ്ട് വരാൻ കുറച്ചു താമസിച്ചു . അതിനു വലിയ ശിക്ഷയാണ് നമ്മൾ അനുഭവിച്ചത്‌. നമ്മുടെ  നമ്മുടെ വില ഇതിലൊക്കെ വ്യത്യാസം വരുത്തി. ഏറ്റവും ഒടുവിൽ കേന്ദ്രത്തെ നമ്മൾ സമീപിക്കുമ്പോ ആ നിയമം  നടപ്പാക്കാത്തതെന്തു ർന്ന ചോദ്യം കേന്ദ്രം നമ്മളോട്  ചോദിച്ചു. ആ  നിയമത്തിൽ പറയുന്നത് ഇനി എല്ലാവര്ക്കും റേഷൻ ഇല്ല. ഭക്ഷ്യ ഭദ്രത നിയമം പറയുന്നത്  ഗ്രാമങ്ങളിൽ 75 % നഗരത്തിൽ 80 %  രണ്ടും കൂടി ചേരുമ്പോൾ ജനസംഖ്യയുടെ 67 %.  അത് കുഴപ്പമില്ല. കേരളത്തിൽ  പക്ഷെ 46 %. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുമ്പോൾ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനത്തും ലഭിക്കുന്ന  ആനുകൂല്യം നമുക്ക് ലഭിച്ചിരുന്നെങ്കിൽ പ്രയാസമുണ്ടാകുമായിരുന്നില്ല.

എന്നാൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ 46 %പേർ എന്ന മലയാളികൾ  സാമ്പത്തിക മാനദണ്ഡം കൊണ്ടുവന്നു നമ്മുടെ കടയ്‌ക്കൽ കത്തി വച്ചു. അവിടെയാണ് നാം വിഷമിച്ചതു. എങ്കിലും ആ 46 %പേരെ കണ്ടെത്താൻ ഒരു സർവ്വേ നടത്തിയാൽ മതി. അതിനായി സാവകാശം ചോദിച്ചു. കേന്ദ്രം  തന്നില്ല. ആ  എല്ലാവരും നാമംലെ പഴിച്ചു. എവിടെയും വിമർശനങ്ങൾ നേരിട്ടു. എന്നാൽ  മാറ്റo  വന്നു. അര്ഹതയില്ലാത്തവരെ ഒഴിവാക്കി  അര്ഹതയുള്ളവരെ ഉൾപ്പെടുത്തി. ഒരേക്കറിലധികം ഭൂമിയുള്ളവർ. ആയിരം സ്ക്വയർ ഫീറ്റിൽ അധികം വീടിന്റെ വിസ്തീർണ്ണം ഉള്ളവർ  25000 രൂപയിലധികം വരുമാനമുള്ളവർ ഇത്തരം ആളുകളെ കണ്ടെത്തുക വലിയൊരു  ശ്രമം ആയിരുന്നു. റേഷൻ വേണ്ടാത്തവർ  കാർഡ് സറണ്ടർ ചെയ്യാൻ  പറഞ്ഞു. വളരെ കുറച്ചു പേരാണ് അങ്ങനെ ചെയ്തത്.

ഏറ്റവും ഒടുവിൽ  സർക്കാർ ജീവനക്കാർ, അർദ്ധ  സർക്കാർ ജീവനക്കാർ പൊതുമേഖലാ ജീവനക്കാർ, കേന്ദ്ര സർക്കാർ ജീവനക്കാർ ഇവർ ശമ്പളം വാങ്ങുമ്പോൾ റേഷൻ കാർഡിന്റെ കോപ്പി ഹാജരാക്കണം എന്ന്. നാലുചക്ര വാഹനങ്ങൾ സ്വന്തമായുള്ളവരെ ആർ ടീ ഓഫീസു വഴി കണ്ടെത്തി. ഗ്രാമപഞ്ചായത്തുകൾ വഴി വീടിന്റെ വിസ്തീർണ്ണം കൂടിയവരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. പലരും അവരുടെ ബുദ്ധിമുട്ടുകൾ അറിയിച്ചു. ഇത്തരം മാനുഷിക പരിഗണന ഇവിടെ എല്ലാം , കൊടുക്കും. ഇത്തരം കാര്യങ്ങൾ ചെയ്യാൻ വല്യ ശ്രമം ആണ്. സിവിൽ  സപ്ലൈസ് ഇൽ വളരെ കുറച്ചു ജീവനക്കാരെ ഉള്ളു. അവരെ  കൊണ്ടാണ് ഈ ജോലികളെല്ലാം ചെയ്യിക്കുന്നത്. സബ്‌സിഡി  മാത്രമല്ല സബ്‌സിഡി ഇല്ലാത്ത സാധനങ്ങളും  സ്റ്റോറുകളിൽ നിന്ന് വാങ്ങണം.  റേഷൻ കടകളിൽ നിങ്ങളെ കാത്തിരിക്കുന്നത് ഇ പോസ് മെഷിൻ ആണ്.

നിങ്ങൾ വിരൽ അമർത്തുമ്പോൾ  വിവരങ്ങൾ മുഴുവൻ  മെഷിൻ  നിങ്ങളോടു പറയും. എന്നാൽ ഈ മെഷിനെ കുറിച്ച് ഒന്നുരണ്ടു പരാതി വന്നപ്പോൾ ടെക്‌നിഷ്യനെ കൊണ്ട് നോക്കിച്ചു. അപ്പോൾ കടക്കാരൻ മെഷിൻ ഓഫ് ചെയ്തു വച്ചിരിക്കുകയാണ്. ഇതിന്റെ ന്യൂനത കണ്ടു പിടിച്ചു അതിൽ കൂടെ തട്ടിപ്പ് നടത്താൻ ചില ഒറ്റപ്പെട്ട ശ്രമങ്ങൾ ഉണ്ട്. 98 % ആധാർ നമ്പറും കണ്ടെത്തി റേഷൻ കാർഡുമായി ബന്ധപ്പെടുത്തിയതിനാൽ കുടുംബത്തിലെ ആര് വന്നാലും റേഷൻ കൊടുക്കാൻ സാധിക്കും. ചില റേഷൻ കടക്കാർ രസീത് കൊടുക്കില്ല. ബില്ലിൽ പറയുന്ന തൂക്കം വാങ്ങേണ്ടത് ജനങളുടെ അവകാശമാണ്,കടമയുമാണ്. പുതിയ സമ്പ്രദായം വന്നപ്പോൾ എല്ലാം കൃത്യതയാണ്. മണ്ണെണ്ണ കേന്ദ്രം നമുക്ക് തരുന്നത് വളരെ കുറച്ചാണ്. മണ്ണെണ്ണ കേരളത്തെ സംബന്ധിച്ച് അവശ്യ ഘടകം ആണ്. കേന്ദ്രം നമ്മോടു ചോദിക്കുന്നത് സമ്പൂർണ്ണ വൈദ്യതീകരണം ഉള്ള നാട്ടിൽ മണ്ണെണ്ണ എന്തിനു എന്നാണ്. കീടങ്ങളെ നശിപ്പിക്കാനുംതണു തീ കത്തിക്കാനും മറ്റും മണ്ണെണ്ണ നമുക്ക് ആവശ്യം. അരിയുടെയും ഗോതമ്പിന്റെയും കൂടെ മണ്ണെണ്ണയും കൃത്യമായി കൊടുക്കുന്നു.  ഇ പോസ് വഴി ആക്കിയപ്പോഅതെല്ലാം കൃത്യമാണ്. കിട്ടുന്നത് വാങ്ങി പോകാതെ കൃത്യമായ കണക്കുകൾ നോക്കി വാങ്ങി  പോവുക.  ജനങ്ങളുടെ പിന്തുണ  ആവശ്യമാണ്. റേഷൻ കടക്കാരെ നമുക്ക് കുറ്റം പറയാൻ കഴിയില്ല.  . അവരും വളരെ നല്ല രീതിയിൽ സേവനം കാഴ്ച  വയ്ക്കുന്നു.  90 രൂപയായിരുന്നു മുൻപ് അവരുടെ കമ്മീഷൻ. ഇപ്പൊ അവരുടെ കമ്മീഷൻ  കൂട്ടി.പിന്നെ ജനങ്ങളോട് ഉദ്യോഗസ്ഥർ മാനയാമായി പെരുമാറിയാൽ സബ്‌സിഡി ഉത്പന്നങ്ങൾ മാത്രമല്ല സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങളും വാങ്ങിക്കും  മന്ത്രി പറഞ്ഞു.  

English Summary: Ration Shops to work as Mini ATM

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine