1. Vegetables

ചീര കൃഷി ചെയ്യാം എളുപ്പത്തിൽ

നമ്മൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട ഇല വർഗ്ഗം ആണ് ചീര. എല്ലാ സമയത്തും കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ചീര. അഞ്ചുഗ്രാം വിത്ത് ഉണ്ടെങ്കിൽ ഒരു സെൻറ് സ്ഥലത്ത് ചീര സുന്ദരമായി കൃഷിയിറക്കാം. ഇതിനായി കൃഷിസ്ഥലം നന്നായി കിളച്ചൊരുക്കി ആഴം കുറഞ്ഞ ചാലുകൾ ഒരടി അകലത്തിൽ എടുക്കുക.

Priyanka Menon
ചീര കൃഷി
ചീര കൃഷി

നമ്മൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട ഇല വർഗ്ഗം ആണ് ചീര. എല്ലാ സമയത്തും കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ചീര. അഞ്ചുഗ്രാം വിത്ത് ഉണ്ടെങ്കിൽ ഒരു സെൻറ് സ്ഥലത്ത് ചീര സുന്ദരമായി കൃഷിയിറക്കാം. ഇതിനായി കൃഷിസ്ഥലം നന്നായി കിളച്ചൊരുക്കി ആഴം കുറഞ്ഞ ചാലുകൾ ഒരടി അകലത്തിൽ എടുക്കുക.

ആദ്യം ചെടിച്ചട്ടിയിലോ, പ്ലാസ്റ്റിക് കവറിലോ ചീര വിത്തുകൾ എടുത്ത് പാകി മുളപ്പിക്കുക. ചീര വിത്ത് പാകുമ്പോൾ അതിനൊപ്പം റവ അല്ലെങ്കിൽ അരി ചേർത്ത് വിതറിയാൽ ചീരവിത്ത് ഉറുമ്പ് കൊണ്ടുപോകുമെന്ന പേടിവേണ്ട. മൂന്നാഴ്ച കഴിയുമ്പോൾ ചീര തൈകൾ പറിച്ചു നടക്കുന്നതാണ്. ചീരത്തൈകൾ തമ്മിൽ അര അടിയെങ്കിലും അകലം ഉണ്ടായിരിക്കണം.

ചീര നട്ടു ഏകദേശം ഒരു മാസത്തിനുള്ളിൽ തന്നെ വിളവെടുക്കാൻ സാധിക്കും. ഒരു സെന്റിന് 200 കിലോഗ്രാം ചാണകമോ മണ്ണിരക്കമ്പോസ്റ്റോ അടിവളമായി ഉപയോഗിക്കാം. നല്ല വേനൽക്കാലത്ത് നല്ലപോലെ നന ആവശ്യമുള്ള വിള കൂടിയാണ് ചീര. ചീര കൃഷി ചെയ്യാൻ നല്ല രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ തെരഞ്ഞെടുക്കാം.

Spinach is our favorite leaf. Spinach is also something that can be grown all the time. Spinach can be grown beautifully in one cent area if there are five grams of seeds. To do this, dig the field well and take shallow ditches at a distance of one foot. First take the spinach seeds in a pot or plastic cover and germinate them. When sowing spinach seeds, do not be afraid that if you sprinkle rye or rice with it, the spinach seeds will be carried away by ants. After three weeks, the seedlings are transplanted. The distance between the seedlings should be at least half a foot. Spinach can be harvested within a month of planting. 200 kg of manure or vermicompost per cent can be used as base manure. Spinach is also a crop that needs good watering during good summers. Good resistant varieties can be selected for growing spinach. Arun, Kannara Nadan and Renu Sri Mohini are the most suitable varieties for the climate of Kerala. Highly nutritious spinach is a must-have vegetable item in your kitchen garden.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഇനങ്ങളാണ് അരുൺ, കണ്ണാറ നാടൻ, രേണു ശ്രീ മോഹിനി തുടങ്ങിയവ. ഏറെ പോഷകാംശങ്ങൾ ഉള്ള ചീര നടന്ന നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട പച്ചക്കറി ഇനമാണ്.

English Summary: spinach is our favorite leaf. Spinach is also something that can be grown all the time spinach can be grown beautifully in one cent area if there are five grams of seeds

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds