1. Vegetables

സുന്ദരി ചീര കൃഷി ഈസിയായി...അറിയേണ്ടതെല്ലാം

കേരളത്തിന് പുറത്ത് താമസിക്കുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൃഷിയ്ക്ക് ആവശ്യമായ സ്ഥലമില്ല എന്നത്. എന്നാൽ, കൃഷി ചെയ്യാൻ സ്ഥലമില്ലാതെ വിഷമിക്കുന്നവർക്ക് എളുപ്പത്തിൽ കൃഷി ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഗ്രോ ബാഗുകൾ.

Sneha Aniyan

കേരളത്തിന് പുറത്ത് താമസിക്കുന്നവർ നേരിടുന്ന  ഒരു പ്രധാന പ്രശ്നമാണ് കൃഷിയ്ക്ക് ആവശ്യമായ  സ്ഥലമില്ല എന്നത്. എന്നാൽ, കൃഷി ചെയ്യാൻ സ്ഥലമില്ലാതെ വിഷമിക്കുന്നവർക്ക്  എളുപ്പത്തിൽ കൃഷി ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്  ഗ്രോ ബാഗുകൾ. ഗ്രോ ബാഗ് ഉപയോഗിച്ച് ടെറസുകളിലും  ബാൽക്കണിയിലും വീട്ടിലേക്ക് ആവശ്യമായ കൃഷി ചെയ്യാവുന്നതാണ്. ഇങ്ങനെ ഗ്രോ ബാഗുകളിൽ  കൃഷി ചെയ്യാവുന്ന ഒന്നാണ് സുന്ദരി ചീര. 

രേണുശ്രീ എന്നയിനത്തിൽപ്പെട്ട ഒന്നാണ് സുന്ദരി ചീര.  രേണുശ്രീയുടെയും സുന്ദരി ചീരയുടെയും തണ്ടുകളുടെ നിറം ഒരു പോലെയാണെങ്കിലും ഇലകളിൽ നിന്നുമാണ് ഇവയെ തിരിച്ചറിയുന്നത് . രേണുശ്രീ ചീരയുടെ ഇലകൾ പച്ച നിറത്തിലും സുന്ദരി ചീരയുടെ ഇലയ്ക്ക് പച്ച നിറവും അതുപോലെ ഇലകളിലെ ഞരമ്പുകൾ തണ്ടിന്റെ നിറത്തിലുമാണ്  കാണുക. ഇതുകൊണ്ടാണ് ഇവയ്ക്ക് സുന്ദരി ചീര എന്ന പേര് വന്നത്. 

അഞ്ച് ചീര തൈകൾ ഒരു ഗ്രോ ബാഗിൽ നടാവുന്നതാണ്. കുമ്മായമിട്ട് ട്രീറ്റ് ചെയ്ത് 15 ദിവസം  വച്ച മണ്ണിലേക്ക്  ചകിരി ചോറ്, ഉണക്ക ചാണക പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പ്രോട്ടീൻ മിശ്രിതം തയാറാക്കുക. ഈ പ്രോട്ടീൻ മിക്സ് ഒരു ഡിസ്പോസിബിൾ ഗ്ലാസ്സിലെടുത്ത് നനച്ച് വയ്ക്കുക.  പിന്നീട് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് ഇതിലേക്ക് വിത്തുകൾ പാകേണ്ടത്. ഒരു ഗ്രോ ബാഗിൽ അഞ്ച് ചീര തൈകൾ വരെ നടാനാകും. അങ്ങനെ രണ്ടു  ഗ്രോ ബാഗുകൾ നിറയ്ക്കാനുള്ള തൈകൾ ഒരു ഗ്ലാസ്സിൽ നിന്നും ലഭിക്കും. വിത്തുകൾ മുളച്ച് വരുന്നത് വരെ ദിവസവും ഒരു നേരം  ഇതിലേക്ക് വെള്ളം സ്പ്രേ ചെയ്ത നൽകുക. ചൂട്  കൂടിയ കാലാവസ്ഥയിൽ രണ്ടു നേരം നനച്ച് കൊടുക്കാവുന്നതാണ്. മൂന്ന്-നാല് ഇലകൾ വന്ന തൈകൾ ഗ്രോ ബാഗിലേക്ക് പറിച്ച് നടാവുന്നതാണ്. ഗ്ലാസ്സ് നീറയ്ക്കാനുപയോഗിച്ച പ്രോട്ടീൻ മിശ്രിതം ഉപായോഗിച്ച് തന്നെയാണ് ഗ്രോ ബാഗുകളും നിറയ്‌ക്കേണ്ടത്. പിന്നീട് 1-2 ദിവസം ഇവ ഷെയ്‌ഡിൽ വയ്ക്കുക. 20 ദിവസങ്ങൾക്ക് ശേഷം സുന്ദരി ചീരയുടെ വിളവെടുപ്പ് നടത്താനാകും. പല ദിവസങ്ങളിലായി  വിത്തുകൾ പാകി മുളപ്പിച്ചാൽ 365 ദിവസവും കൃഷി ചെയ്യാവുന്ന ഒന്നാണ് സുന്ദരി ചീര.

10 ഗ്രാം സോഡാ കാരവും  10  ഗ്രാം മഞ്ഞൾ പൊടിയും ചേർത്ത്  ഒന്നര ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് ചീരകളിൽ ബാധിക്കുന്ന ഇലപുള്ളി രോഗം തടയാൻ സഹായിക്കുന്നു. 5 മില്ലി സ്യൂഡോമോണസും ഫിഷ് അമിനോസും മിക്സ് ചെയ്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നതും  ചീരയ്ക്ക് വളരെ നല്ലതാണ്. ഗോമൂത്രം നേർപ്പിച്ച് ചെടികളിൽ ഒഴിക്കുന്നതും ചെടികളുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്.

Sundari Cheera is a type of spinach which roots and stem are pink in colour and leaves in green colour. It's easy to cultivate these type of spinach in grow bags.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ

വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?

അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...

ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...

മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...

അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!

കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്

കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ

ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്

ശ്രീപത്മ ചേന ചൊറിച്ചില്‍ ഇല്ലാത്ത ഇനമാണ്

മാവിന് മോതിര വളയം ഇടേണ്ടത് എപ്പോൾ ?

English Summary: Sundari Cheera

Like this article?

Hey! I am Sneha Aniyan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds