Updated on: 26 July, 2019 3:40 PM IST

ആലപ്പുഴ രാമങ്കരി എൻ ജെ ലോഫ്‌റ്റിൽ പാറി നടക്കുന്ന വർണ്ണക്കിളികളെ കാണാൻ നിരവധിപ്പേരാണ് എത്തുന്നത്. രാമങ്കരിയിലെ നിതിനും ആലപ്പുഴ തിരുവാമ്പാടിയിലെ ജയ് ജയിംസിന്റെയും ഒരു സംയുക്ത സംരഭമാണ് രാമങ്കരിയിൽ. ഇവിടെ വിവിധയിനം പക്ഷികളെ വളർത്തുന്നത്. രാമങ്കരിയിൽ പക്ഷികൾക്ക് വളരുന്നതിന് പറ്റിയ ഒരു കാലാവസ്ഥയുമാണ്, അതുപോലെ ആവശ്യക്കാരും നിരവധിയാണ്.

ചെറുപ്പം മുതലേ പ്രാവ്, മാടത്ത, തത്ത പോലുള്ള പക്ഷികളെ പരിപാലിച്ചു വളർത്തിയിരുന്നു ജയ്മോൻ എന്ന ജയ് ജയിംസ്.വളർന്നപ്പോഴും തന്റെ ഇഷ്ടം ജയ് മോൻ ഉപേക്ഷിച്ചില്ല. വിവിധയിനം പ്രാവുകൾ.- കോഴികൾ, തത്തകൾ ഇങ്ങനെ ഒട്ടുമിക്ക ലവ് ബേർഡ്സും ജയ് മോൻ വളർത്തുന്നുണ്ട്. ആവശ്യക്കാരും നിരവധിയാണ്. പക്ഷി ഒന്നിന് 1500 രൂപ മുതൽ 10000 രുപയും 20000 രൂപയ്ക്കും വരെ വാങ്ങാൻ പക്ഷി സ്നേഹികളുണ്ട്. നല്ലൊരു വരുമാനവും ഇതിൽ കൂടി ലഭിക്കുന്നു എന്നതിനാൽ സംരഭം ഒന്നുകൂടി വികസിപ്പിക്കാനായി ബാങ്കുകളിൽ നിന്ന് ലോൺ എടുക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്. രാമങ്കരി ഭാഗത്തുള്ള ഏതെങ്കിലും ബാങ്കുകൾ തങ്ങളുടെ ഈ സംരഭത്തിന് താങ്ങായെത്തും എന്ന് തന്നെയാണ് ജയ് മോനും കുടുംബവും കാത്തിരിക്കുന്നത്.

ലവ് ബേർഡ്‌സിന്റെ ആവശ്യക്കാർക്ക് ജയ് ജയിംസിനെ 9846489942 എന്ന ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.

English Summary: Pigeons at N.J LOFT in Alappuzha attracting people
Published on: 26 July 2019, 03:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now