News
ഫുഡ് ടെക് 2020
കേരളത്തിലെ പ്രമുഖ ഭക്ഷ്യസംസ്കരണ പാക്കേജിങ് പ്രദര്‍ശനമായ ഫുഡ് ടെക് കേരളയുടെ പത്താം പതിപ്പ് ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ ജനുവരി 30 മുതൽ ഫെബ്രുവരി ഒന്നാം തീയതി വരെ നടക്കും.. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബിഐപി), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ),…
മത്സ്യഫെഡ് 65 അത്യാധുനിക ഫിഷ് സ്റ്റാളുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് മത്സ്യഫെഡിന്റെ 65 അത്യാധുനിക ഫിഷ് സ്റ്റാളുകള്‍ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പുനലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ആരംഭിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…
ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി കുമരകം
ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക്രഹിത വിനോദസഞ്ചാരകേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് കുമരകം.ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി നക്ഷത്രഹോട്ടലുകളാണ് പ്രവർത്തനത്തിന് തുടക്കമിട്ടിരിക്കുന്നത്.…
കേരളത്തിലെ നദികളിൽ അപകടകരമാം വിധം ലോഹ വിഷ സാന്നിധ്യം
കേരളത്തിലെ നദികള്‍ നശിക്കുന്നുവെന്നു പഠനങ്ങള്‍. ഇരുമ്പടക്കമുള്ള ഘനലോഹങ്ങളുടെ അപകടകരമായ സാന്നിധ്യം കൊണ്ടു കേരളത്തിലെ നദികള്‍ ഗുരുതര മാലിന്യഭീഷണിയിലെന്നു റിപ്പോര്‍ട്ട്. 2014-18 ല്‍ കേരളത്തിലെ വിവിധ നദികളില്‍ നിന്നു ശേഖരിച്ച 7 സാംപിളുകളിലും ഇരുമ്പിൻ്റെ സാന്നിധ്യം അനുവദനീയതുമായതിലും കൂടുതലുണ്ട്.…
ജനുവരി ഒന്നുമുതൽ കപ്പലുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുൾക്ക് നിരോധനം
കപ്പലുകളിലും ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുൾക്ക് നിരോധനം. ഏർപ്പെടുത്തി. ഇത്തരം പ്ലാസ്റ്റിക്കുകളിൽ വരുന്ന ഉപ്പേരികൾ, ഐസ്ക്രീമുകൾ എന്നിവയ്ക്കാണ് നിരോധനം. ഇന്ത്യൻ കടൽപാതയിലൂടെ കടന്ന് പോകുന്ന വിദേശ കപ്പലുകൾക്കടക്കം ഈ നിയമം ബാധകമായിരിക്കും.…
കേരള ചിക്കൻ മാർച്ചിനുള്ളിൽ വിപണിയിൽ
കുടുംബശ്രീയുടെ കോഴിയിറച്ചി ബ്രാന്‍ഡായ ‘കേരള ചിക്കന്‍’ അടുത്ത മൂന്നു മാസത്തിനുള്ളില്‍ വിപണിയിലിറങ്ങും. നിലവില്‍ കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന കോഴികൾ ‘മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ’ അടക്കമുള്ള ഏജന്‍സികള്‍ വഴിയാണ് വിറ്റഴിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷംതന്നെ കുടുംബശ്രീയുടെ സ്വന്തം ഔട്ട്ലെറ്റുകള് വഴി ‘കേരള ചിക്കൻ’ വിപണനം ചെയ്യാൻ തുടങ്ങുമെന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.…
കുടുംബശ്രീ ചകിരി ഉത്പാദനരംഗത്തേക്ക് .
ചകിരിനാരിന്റെ ഉത്പാദനം വർധിപ്പിക്കാൻ കുടുബശ്രീ കയർ വകുപ്പുമായി കൈകോർക്കുന്നു.ദിവസം എണ്ണായിരം പച്ചത്തൊണ്ട് തല്ലാൻ കഴിയുന്ന യന്ത്രങ്ങളാണ് കുടുംബശ്രീയുടെ യൂണിറ്റുകളിൽ സ്ഥാപിക്കുക. 640 കിലോ ചകിരിയാണ് ദിനംപ്രതി ഉത്പാദിപ്പിക്കുക. ലഭ്യമാകുന്ന ചകിരിയും ചകിരിച്ചോറും കയർഫെഡ് സംഭരിക്കും. ഗുണമേന്മയേറിയ ചകിരി കിലോയ്ക്ക് 23 രൂപ നിരക്കിലാണ് സംഭരിക്കുന്നത്.…
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുദ്ധ ജല മത്സ്യകൃഷിയുടെ വിളവെടുപ്പും വില്‍പ്പനയും നടന്നു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുദ്ധ ജല മത്സ്യകൃഷിയുടെ വിളവെടുപ്പും വില്‍പ്പനയും നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ജയില്‍ മെയിന്‍ ഗെയ്റ്റിന് സമീപത്ത് സജ്ജമാക്കിയ താല്‍ക്കാലിക വിപണന കേന്ദ്രത്തില്‍ വെച്ചായിരുന്നു കച്ചവടം.വലിയ മീനുകള്‍ 200 രൂപയ്ക്കും ചെറു മീനുകള്‍ 100 രൂപയ്ക്കുമായിരുന്നു കച്ചവടം.…
കർഷകർക്കായി നോളെഡ്ജ് സെന്റർ
തലസ്ഥാനത്തെ കർഷകർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിന് വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ഫാർമർ നോളെഡ്ജ് സെന്റർ ആരംഭിക്കുന്നു. തിരുവനന്തപുരം ആനയറ മൊത്തവ്യാപാര വിപണിയിൽ നിർമ്മിക്കുന്ന നോളെഡ്ജ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.…