Updated on: 11 March, 2022 11:02 AM IST
Tasty masala desserts that you should definitely try; Make it

നിങ്ങൾ ഒരു മസാല പ്രേമിയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ അല്പം വ്യത്യസ്തത വേണം എന്നുണ്ടെങ്കിൽ, നിങ്ങൾക്കായി വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാവുന്ന ചില പാചകക്കുറിപ്പുകൾ ഞങ്ങളുടെ പക്കലുണ്ട്.

നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ

ഈ രുചിയുള്ള മസാല ഭക്ഷണങ്ങൾ നിങ്ങളുടെ പാർട്ടികൾക്കും ഒത്തുചേരലുകൾക്കും അനുയോജ്യമാണ്, നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥികളെ തീർച്ചയായും ഈ ഭക്ഷണങ്ങൾ ആകർഷിക്കുകയും ചെയ്യും. മാത്രമല്ല വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് ചായയോടൊപ്പം കഴിക്കാൻ പറ്റുന്നവയായിരിക്കും ഇത്.

ചില്ലി ചീസ് ഉരുളക്കിഴങ്ങുകൾ, മസാലകൾ നിറഞ്ഞ ഫ്രഞ്ച് ഫ്രൈകൾ മുതൽ സ്വാദിഷ്ടമായ ഗോൾ ഗപ്പാസ് വരെ, നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന ധാരാളം മസാലകൾ നിറഞ്ഞ സ്നാക്സുകൾ ആണ്.

എരിവുള്ള ആലു ടിക്കി

മസാല ആലു ടിക്കി ഉത്തരേന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമാണ്. ജീരകം, കുരുമുളക്, മല്ലിയില എന്നിവ ഉണക്കി വറുത്ത് പൊടിക്കുക. ഉരുളക്കിഴങ്ങും കടലയും മാഷ് ചെയ്യുക, അതിലേക്ക് ഇഞ്ചി പേസ്റ്റ്, വറുത്ത ഉള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഉപ്പ്, പൊടിച്ച മസാലകൾ, ചുവന്ന മുളക് പൊടി, പച്ചമുളക്, മല്ലിയില, മൈദ എന്നിവ ചേർത്ത് വീണ്ടും ഇളക്കുക. ശേഷം വൃത്താകൃതിയിലുള്ള ടിക്കി ബോളുകൾ ഉണ്ടാക്കുക. 30 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് റസ്റ്റ് ചെയ്യുക. ശേഷം ടിക്കിസ് പാൻ ഫ്രൈ ചെയ്യുക. ആലു ടിക്കി ഇതാ ആസ്വദിക്കൂ.


മസാല വറുത്ത ചെറുപയർ

ഇത് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഭക്ഷണമാണ്. മസാലകൾ വറുത്ത ചെറുപയർ ആരോഗ്യകരവും, രുചികരവും, മികച്ച ലഘുഭക്ഷണങ്ങൾ ആയി കണക്കാക്കുന്ന ഭക്ഷണമാണ്.  ഓവൻ 400 ഡിഗ്രി വരെ ചൂടാക്കുക.  ചെറുപയർ നന്നായി കഴുകി ഉണക്കിയെടുക്കുക. ഒലിവ് ഓയിൽ, കുരുമുളക്, ഉപ്പ്, മുളകുപൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് ചെറുപയർ ഇളക്കുക. ചെറുപയർ 15-20 മിനിറ്റ് വറുക്കുക.
ശേഷം അവയെ ഇളക്കികൊടുക്കുക, ചെറുപയർ സ്വർണ്ണ തവിട്ട് കളർ ആകും വരെ 15-20 മിനിറ്റ് പിന്നെയും വറുക്കുക.

നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ 5 ഭക്ഷണങ്ങൾ

സ്‌പൈസി ഗാർലിക് ബ്രെഡ്

നിങ്ങളുടെ സാധാരണ ബ്രെഡിലേക്ക് മസാലകൾ ചേർത്ത് ഭക്ഷണമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഈ എരിവുള്ള വെളുത്തുള്ളി ബ്രെഡ് പാചകക്കുറിപ്പ് തീർച്ചയായും പരീക്ഷിക്കണം. ഓവൻ 350 ഡിഗ്രി വരെ ചൂടാക്കുക. വെളുത്തുള്ളി പൊടിയിൽ അൽപം വെണ്ണ ഉരുക്കി മിശ്രിതം ആകുക, ബ്രെഡ് കഷ്ണങ്ങൾ മിശ്രിതം ഉപയോഗിച്ച് തുല്യമായി ബ്രഷ് ചെയ്യുക. ബ്രെഡ് കഷ്ണങ്ങൾ 10 മിനിറ്റ് ചൂടാക്കണം. ചുവന്ന മുളക് പൊടിച്ചത്, മൊസറെല്ല ചീസ് എന്നിവ വിതറി മൂന്ന്-അഞ്ച് മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. നല്ല സ്വാദിഷ്ടമായ സ്‌പൈസി ഗാർലിക് ബ്രെഡ് റെഡി ഇനി ഇവയെ ചൂടോടെ വിളമ്പുക.


സ്‌പൈസി തവ ഇഡ്ഡലി

ഈ പ്രശസ്തമായ ദക്ഷിണേന്ത്യൻ ലഘുഭക്ഷണം എരിവും, രുചികരവും, സുഗന്ധമുള്ള മസാലകളും ഔഷധസസ്യങ്ങളും ചേർന്നതാണ്. കുറച്ച് എണ്ണ ചൂടാക്കുക. അതിലേക്ക് കടുക്, ഉള്ളി, ഇഞ്ചി, മഞ്ഞൾ, തക്കാളി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വേവിക്കുക. ശേഷം പാവ് ഭാജി മസാലയും ഉപ്പും ചേർത്ത് എല്ലാം നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞ ഇഡ്ഡലി ചേർത്ത് നന്നായി വഴറ്റുക. വിളമ്പുന്നതിന് മുമ്പ് കുറച്ച് നാരങ്ങ നീര് ചേർത്ത് മല്ലിയില കൊണ്ട് അലങ്കരിക്കുക. ഈ ഭക്ഷണം ആരോഗ്യത്തിനും നല്ലതാണ്.

മസാല പിറ്റാ ചിപ്സ്

എരിവുള്ള പിറ്റാ ചിപ്‌സ് ഉണ്ടാക്കാൻ എളുപ്പമാണ്, നിങ്ങളുടെ അതിഥികൾക്ക് അവ കഴിക്കുന്നത് ഏറെ
ഇഷ്ടമാകുകയും ചെയ്യും. ഓവൻ 350 ഡിഗ്രി വരെ ചൂടാക്കുക. പിറ്റാ ബ്രെഡ് സ്ലൈസ് ചെയ്ത് ബേക്കിംഗ് ഷീറ്റിൽ പരത്തുക. വെളുത്തുള്ളി അല്ലികളാക്കിയത്, ഉപ്പ്, കുരുമുളക്, ഒലിവ് ഓയിൽ, ചുവന്ന കുരുമുളക് പൊടിച്ചത്, എന്നീ മിശ്രിതം ഉപയോഗിച്ച് ഫിൽ ചെയ്യുക. . 10-12 മിനിറ്റ് ചൂടാക്കണം. അവ തണുപ്പിച്ച് ഉടൻ വിളമ്പാം.

English Summary: Tasty masala desserts that you should definitely try; Make it
Published on: 11 March 2022, 10:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now