Updated on: 30 October, 2019 3:34 PM IST

ചെറിയ അളവിൽ യീസ്റ്റ്‌ തീറ്റയിൽ നൽകുന്നത്‌ തീറ്റയുടെ ഗുണമേന്മ വർധിപ്പിക്കുകയും ഉൽപാദനക്ഷമത കൂട്ടുകയും ചെയ്യും. കുമിൾ വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മ സസ്യമായ യീസ്റ്റ്‌ ദിവസവും നൽകുന്നത്‌ മൃഗങ്ങളുടെ ദഹനശേഷിയെ വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു..അയവെട്ടുന്ന മൃഗങ്ങളിൽ ദഹനം നടക്കുന്നത്‌ ആമാശയത്തിന്റെ ആദ്യ അറയായ റൂമനിലുള്ള സൂക്ഷ്മജീവികളുടെ സഹായത്താലാണ്‌. ഇത്തരം സൂക്ഷ്മ ജീവികളുടെ നിലനിൽപ്പും എണ്ണവും ഉറപ്പാക്കുന്ന പരിതസ്ഥിതി ഈ അറയിൽ ഉണ്ടാകേണ്ടതുണ്ട്‌. ഇതിൽ വ്യത്യാസം വന്നാൽ മൃഗങ്ങൾ തീറ്റയെടുക്കുന്നതിനേയും ദഹനത്തേയും അത്‌ ബാധിക്കുന്നു. പുല്ല്‌, വൈക്കോൽ തുടങ്ങിയവയോടൊപ്പം യീസ്റ്റ്‌ നൽകുമ്പോൾ റൂമനിൽ ഇവ ദഹിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മ ജീവികളുടെ എണ്ണം കൂടുന്നു. ഇത് ദഹനം കാര്യക്ഷമമാകുന്നു. യീസ്റ്റ്‌ ദിവസേന നൽകുമ്പോൾ മൃഗങ്ങൾ കൂടുതൽ തീറ്റയെടുക്കുകയും ഉൽപാദനം കൂടുകയും ചെയ്യുന്നു.

വിപണിയിൽ ലഭ്യമായ കാലിത്തീറ്റകൾ അധികമായി നൽകുമ്പോൾ റൂമനിലെ അമ്ല ക്ഷാര നിലയിൽ വ്യത്യാസം വരികയും തൽഫലമായി സൂക്ഷ്മജീവികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. എന്നാൽ സ്ഥിരമായി യീസ്റ്റ്‌ നൽകിയാൽ ഇത്തരം വ്യതിയാനങ്ങൾ ഒഴിവാക്കാൻ സാധിക്കാമെന്ന്‌ മാത്രമല്ല സൂക്ഷ്മജീവികൾ ധാരാളം വളരുകയും ചെയ്യും. ഇറച്ചിക്കായി വളർത്തുന്ന കന്നുകുട്ടികളിൽ പ്രതിദിനം രണ്ട്‌ ഗ്രാം യീസ്റ്റ്‌ നൽകുന്നത്‌ വളർച്ചയെ ത്വരിതപ്പെടുത്തും. കറവയുള്ള പശുക്കൾക്ക്‌ ദിവസേന അഞ്ച്‌ ഗ്രാം യീസ്റ്റ്‌ നൽകുന്നത്‌ ശരീരഭാരം കൂട്ടുന്നു. വിരയിളക്കിയതിനു ശേഷമാകണം യീസ്റ്റ്‌ നൽകേണ്ടത്‌. ഉദരത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ പുറന്തള്ളാനുള്ള കഴിവും യീസ്റ്റിനുള്ളതിനാൽ രോഗബാധ കുറയ്ക്കാനും കഴിയുന്നു. കുറഞ്ഞ ചിലവിൽ ഉത്പാദനവും ആരോഗ്യവും വർധിപ്പിക്കാൻ കഴിയുന്ന യീസ്റ്റ്‌ തീറ്റയിൽ ചേർക്കാം.

English Summary: Yeast for improving digestion in Animals
Published on: 30 October 2019, 02:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now