ആലുവടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ചേമ്പിൻറെ അല്ലെങ്കിൽ താളിൻറെ ഇലകൾ (Colocasia) കൊണ്ടാണ്. ആനയുടെ ചെവികളോട് സാമ്യമുള്ള ഈ ഇലകൾ എല്ലാർക്കും സുപരിചിതമാണ്. വേനൽകാലങ്ങളിലാണ് ഇത് കൃഷി ചെയ്യാറുള്ളത്. മഹാരാഷ്ട്ര അടക്കം ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് നല്ലവണം തഴച്ചു വളരുന്നു. ചേമ്പിൻറെ ഇലയിൽ പോഷകാംശങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്.
Vitamin A - കണ്ണിനു നല്ല vision നൽകുന്നു
Vitamin C - പ്രതിരോധശക്തി നൽകുന്നു
Fiber - cholesterol കുറക്കാൻ സഹായിക്കുന്നു
Folate - Heart diseases ൽ നിന്ന് രക്ഷിക്കുന്നു
Vitaman A + B - cancer രോഗം വരാതെ തടയുന്നു
കലോറി കുറവായതുകൊണ്ട് diabetic രോഗികൾക്ക് യോജിച്ച ഭക്ഷണമാണ്
സ്വാദിഷ്ടമായ ആലുവടി (aluvadi) ഉണ്ടാക്കുന്ന വിധം
ആവശ്യമായ സാധനങ്ങൾ
കടലമാവ് - 10 tbsp
മഞ്ഞപ്പൊടി - 1/2 tsp
വെളുത്തുള്ളി - 4 to 5
പച്ചമുളക് - 2 to 3
ജീരകം - 1/2 tps
ഉപ്പ് - പാകത്തിന്
എണ്ണ - പാകത്തിന്
Sesame seeds - 1/4 tsp
Potato - 2
വെള്ളം – പാകത്തിന്
- പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ അര ച്ച് paste ഉണ്ടാക്കി വെക്കുക
- ബാക്കിയുള്ള ingredients ൽ അരച്ചു വെച്ച paste കുറച്ചു വെള്ളമൊഴിച്ച് കുഴച്ചു മിശ്രിതമാക്കി വെക്കുക. ഈ മിശ്രിതം കൂടുതൽ thick ആകാനോ കൂടുതൽ thin ആകാനോ പാടില്ല.
- ചേമ്പിൻറെ ഇലകൾ കഴുകി തണ്ടു കളഞ്ഞു ഉണക്കി വെക്കുക
- ഇല ഓരോന്നായി എടുത്ത് ഉണ്ടാക്കി വെച്ച മിശ്രിതം കയ്യുകൊണ്ട് ഇല മുഴുവൻ spread ചെയ്യുക.
- ശേഷം മസാല തേച്ച ഇലകൾ ചുരുട്ടി, കൂടുതൽ tight ആകാതെ roll ആക്കുക.
- ഇത് എണ്ണ നല്ലവണ്ണം പുരട്ടിയ ഒരു പ്ലേറ്റിൽ വെച്ച് വേറെ പാത്രത്തിൽ ഇറക്കിവെച്ച് 15 മിനിറ്റ് steam ൽ വേവിക്കുക.
- തണുത്തതിനു ശേഷം 1/2” വലുപ്പത്തിൽ മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളെ “വടികൾ” എന്നാണ് പറയുക.
- പാനിൽ എണ്ണ ചൂടാക്കിയ ശേഷം വേവിച്ചുവെച്ച വടികൾ രണ്ടു വശവും reddish ആകുന്നതുവരെ fry ചെയ്യുക.
- വറുത്ത വെച്ച വടികളിൽ കുടുക്ക് വറുത്തു കൊട്ടുക . സ്വാദിഷ്ടമായ ആലുവടി തയ്യാർ
Summary: Aluvadi is a delicious Maharashtrian food made of Colocasia leaves. This leaf is highly nutritious vegetable containing vitamins A & C, Fiber, Folate, etc. It can prevent us from diseases like cancer and other heart diseases.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഗോത്രവർഗ്ഗകാരിയായ കുസുമതി, ചക്ക കൊണ്ട് 100 വിഭവങ്ങൾ പാകം ചെയ്യുന്നു.