കുരുമുളക് കുഴമ്പ്
ചേരുവകൾ
കുരുമുളക് 4 ടീസ്‌പൂൺ
തുവരപരിപ്പ് 2 ടീസ്‌പൂൺ
ഉഴുന്ന് പരിപ്പ് 1 ടീസ്‌പൂൺ
ജീരകം, കടുക്, കായം - കാൽ ടീസ്പൂൺ വീതം
പുളി പിഴിഞ്ഞത് 2 കപ്പ്
ചുവന്നമുളക് 2 എണ്ണം
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ/നെയ്യ് കാൽ ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം
കുരുമുളക്, തുവരപരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന മുളക് ബ്രൗൺ നിറമാവുന്നതുവരെ എണ്ണയിൽ വറുക്കുക. നന്നായി പൊടിക്കുക. പിഴിഞ്ഞ പുളി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് തിളപ്പിക്കുക. തിളച്ച് പകുതിയാവുമ്പോൾ പൊടിച്ച ചേരുവ ചേർത്ത് വീണ്ടും തിളപ്പിക്കുക. കടുക്, ജീരകം എന്നിവ താളിക്കുക. കായപ്പൊടി ചേർക്കുക.