ഏത്തപ്പഴം ഇഷ്ടമില്ലാത്തവർ ആരുമില്ല പച്ചയ്ക്കും, പഴമയും, പുഴുങ്ങിയും വരുത്തും ,പ്രഥമൻ ഉണ്ടാക്കിയും നമ്മൾ ധാരാളം ഏത്തപ്പഴം കഴിക്കാറുണ്ട് ഇതാ ഏത്തപ്പഴം കൊണ്ടുള്ള ഒരു അടിപൊളി വിഭവം
ചേരുവകൾ
നേന്ത്രപഴം - 2 എണ്ണം
നെയ്യ് 20 ഗ്രാം
തേങ്ങ 20 ഗ്രാം
പഞ്ചസാര. ആവശ്യത്തിന്
ഏലക്കായ. 2 എണ്ണ o.
തയ്യാറാക്കുന്ന വിധം
ഒരു പാൻ എടുത്ത് അതിലേക്ക് 6 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക നെയ്യ് ചൂടാകുമ്പോൾ അതിലേക്ക് ചിരവിയ തേങ്ങ 6 ടേബിൾ സ്പൂൺ ഇടുക എന്നിട്ട് നന്നായി ഇളക്കുക ബ്ര വുൺ നിറം വരുന്നത് വരെ ഇളക്കുക അതിന് ശേഷം ഒരു മിക് സർ ജാറിലേക്ക് നേന്ത്രപഴം അരിഞ്ഞ് ഇടുക ഇതിലേക്ക് പഞ്ചസാര ആവശ്യത്തിന് ചേർക്കണം ഏലക്കായ .പിന്നെ പാകമാക്കി വച്ചിരിക്കുന്ന തേങ്ങയും ഇട്ട് നന്നായി അരച്ച് എടുക്കുക അതിന് ശേഷം അതേ പാനിൽ ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി അതിലേക്ക് ഈ അരപ്പ് ചേർത്ത് നന്നായി ഇളക്കുക .നന്നായി വെള്ളം വറ്റിച്ച് എടുക്കുക അതിന് ശേഷം പാത്രത്തിലേക്ക് പകർത്തി എടുക്കാം തണുക്കുമ്പോൾ മുറിച്ച് രുചിയോടെ കഴിക്കാം