വാഴപ്പിണ്ടി നിരവധി രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് , കിഡ്‌നി സ്റ്റോൺ , പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്ക് ദിവസവും വാഴപ്പിണ്ടി നീരിൽനിന്നു തുടങ്ങാൻ പല ഡോക്ടർമാരും നിർദേശിക്കാറുമുണ്ട്.എന്നാൽ ദിവസവും കഴിക്കുമ്പോഴുള്ള മടുപ്പും വാഴപിണ്ടിയുടെ രുചിയില്ലായ്മയും ഏവരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാലിതാ രുചികരമായി മടുപ്പില്ലാതെ വാഴപ്പിണ്ടി കഴിക്കാൻ ഒരു എളുപ്പവഴി ഇത് വേനലിൽ കഴിക്കാൻ പറ്റിയൊരു നല്ലൊരു ഡ്രിങ്കുമാണ്
ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി (ഇളം പിണ്ടിയാണ് എടുക്കേണ്ടത് അല്ലെങ്കിൽ നാരുകൾ അറിയാതെ കിടക്കും) – 1 കപ്പ്
പുളിയില്ലാത്ത കട്ട തൈര് – 1 കപ്പ്
ആപ്പിൾ / മാമ്പഴം / ഓറഞ്ച് - ഇതിൽ ഏതെങ്കിലും ചെറുതായി അരിഞ്ഞത് 1 കപ്പ്
പഞ്ചസാര – 1 ടീസ്പൂൺ വരെ
റോസ് വാട്ടർ / വാനില എസ്സെൻസ് - 2 തുള്ളിവീതം
ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി പഞ്ചസാര ചേർത്ത് ആദ്യം തന്നെ നന്നായി അരയ്ക്കുക അതിനു ശേഷം തൈരും എടുത്തു വച്ചിട്ടുള്ള പഴങ്ങളും ചേർത്തു അരച്ച് രണ്ടും കൂടി മിക്‌സ് ചെയ്യുക ഇതിൽ റോസ് വാട്ടർ / വാനില എസ്സെൻസ് ചേർത്ത് തണുപ്പിച്ചു കഴിക്കാം .