നമ്മുടെ വീട്ടുകളിലെല്ലാം സുലഭമായി കിട്ടുന്ന ഒന്നാണ് ഇരുമ്പൻ പുളി .ഇരുമ്പൻ പുളിക്ക് പലയിടത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. സാധാരണയായി ഇരുമ്പൻ പുളി കൊണ്ട് അച്ചാറും ചമ്മന്തിയുമൊക്കെ ഉണ്ടാക്കാറുണ്ടായിരിക്കും .എന്നാൽ വിരുന്ന് ക്കാർക്കും വീട്ടുകാർക്കും ദാഹം തീർക്കാൻ പറ്റിയ വളരെ രുചികരമായ പാനീയം ഇതിൽ തയ്യാറാക്കാം .
ചേരുവകൾ
നന്നായി പഴുത്ത ഇരുമ്പൻ പുളി - 10 എണ്ണം
ഓറഞ്ച് - 2 എണ്ണം
പഞ്ചസാര - ഒരു കിലോ
ഉണ്ടാകുന്ന വിധം
പഞ്ചസാരയിൽ പകുതി വെള്ളം ചേർത്ത് പാനീയാക്കുക .അതിന് ശേഷം ഇത് നന്നായി ചൂടാറാൻ വയ്ക്കുക . ആ സമയം ഇരുമ്പൻ പുളിയും ഓറഞ്ച് തോടോടെ നുറുക്കിയതും മികസറിൽ നന്നായി അടിച്ചെടുത്തുക .അതിന് ശേഷം ഇതിന്റെ സിറപ്പ് അരിച്ചെടുക്കുക .അതിന് ശേഷം നന്നായി തണുത്ത പഞ്ചസാര പാനിയിൽ ഇത് ചേർന്ന് നന്നായി മിക്സ് ആക്കുക ഇത്രയും ചെയ്യ്താൽ ഇരുമ്പൻ പുളി സ്ക്വാഷ് പാകമാകും .ഇത് ഒരു ഗ്ലാസിന്റെ കാൽ ഭാഗം എടുത്ത് ബാക്കി വെള്ളം ചേർത്ത് കഴിക്കാം .