Updated on: 3 February, 2022 12:00 PM IST
ചീസ് ബോൾസ്

കൃത്യം നാലുമണിക്ക് നമ്മുടെ ക്ലാസ് വിട്ടു വീട്ടിലേക്ക് എത്തുന്ന നമ്മുടെ മുൻപിലേക്ക് അമ്മമാർ ഉണ്ടാക്കി തരുന്ന നാല് കിടിലൻ നാലുമണി പലഹാരങ്ങൾ രുചി ഇപ്പോഴും നമ്മൾക്ക് മറക്കാൻ പറ്റാത്തതാണ്. അത്തരത്തിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മൂന്ന് നാലു മണി പലഹാരങ്ങൾ താഴെ നൽകുന്നു.

ചീസ് ബോൾസ്

  • പാൽ ഒരു കപ്പ്
  • വെണ്ണ 50 ഗ്രാം
  • മൈദ ഒരു കപ്പ്
  • മുട്ട 2
  • ചീസ് രണ്ടു ക്യൂബ് ഗ്രേറ്റ് ചെയ്തത്
  • മുളകുപൊടി അല്പം
  • എണ്ണ പാകത്തിന്

പാകം ചെയ്യുന്ന വിധം

പാലും വെണ്ണയും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് മൈദ മുഴുവനായി ചേർത്ത ശേഷം മുട്ട ഓരോന്നായി ചേർത്തടിക്കുക. ചീസും മുളകുപൊടിയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും വാങ്ങുക. ചെറിയ ഉരുളകളാക്കി ചൂടാക്കി എണ്ണയിലിട്ട് വറുത്ത് കോരുക. ഗോൾഡൻ നിറം ആകുന്നതാണ് പാകം.

The taste of the four gigantic four o'clock sweets made by the mothers in front of us as we leave our class at exactly four o'clock is still unforgettable.

നാൻ കട്ട

ചേരുവകൾ

  • വെണ്ണ ഒരു കപ്പ്
  • പഞ്ചസാര പൊടിച്ചത് രണ്ട് കപ്പ്
  • മൈദ മൂന്ന് കപ്പ്

പാകം ചെയ്യുന്ന വിധം

പഞ്ചസാരയും വെണ്ണയും ചേർത്ത് മെല്ലെ തേച്ച് യോജിപ്പിക്കുക. ഇതിലേക്ക് മൈദ ചേർത്ത് അധികം ബലംകൊടുക്കാതെ യോജിപ്പിച്ച് മാവ് തയ്യാറാക്കണം മാവ് കയ്യിൽ ഒട്ടിപ്പിടിക്കാത്ത പരുവം ആകണം. ഒട്ടിപ്പിടിക്കുന്നു ഉണ്ടെങ്കിൽ അൽപം മൈദ വിതറി കൊടുത്താൽ മതിയാകും. ചെറിയ ഉരുളകളാക്കി ബേക്കിംഗ് ട്രെയിൽ വെച്ച് ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽ വച്ച് ബേക് ചെയ്യുക.

ഗാട്ടി റോൾ

  • ബാക്കി വന്ന ചപ്പാത്തി
  • ബാക്കി വന്ന ചിക്കൻ കറി
  • വെണ്ണ ഭാഗത്തിന്
  • എണ്ണ പാകത്തിന്
  • മുട്ട മൂന്ന്
  • സവാള ഒരു ചെറുത്ത്
  • പൊടിയായി അരിഞ്ഞത്
  • തക്കാളി 2 ഇടത്തരം പൊടിയായി അരിഞ്ഞത്
  • കുറച്ച് ചീസ് ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം

ബാക്കി വന്ന ചപ്പാത്തി ചെറിയ വട്ടത്തിൽ മുറിക്കുക അല്ലെങ്കിൽ പൂരി വലിപ്പത്തിലുള്ള ചപ്പാത്തി ഉണ്ടാക്കുക. അതിനുശേഷം ചിക്കൻ കറിയിൽ നിന്ന് കഷണങ്ങൾ മാത്രം എടുത്ത് പൊടിയാക്കി അരിഞ്ഞ് അല്പം വെണ്ണയിൽ വഴറ്റുക. എണ്ണ ചൂടാക്കി മുട്ട അടിച്ച് ഓംലെറ്റ് തയ്യാറാക്കി ചപ്പാത്തിയുടെ നടുവിൽ മുട്ട പൊരിച്ചതും, അതിനുമുകളിൽ ചിക്കൻ ആവശ്യത്തിന് വച്ചതും, ചീസ് സ്ലൈസ് വെച്ചു വിളമ്പാവുന്നതാണ്.

English Summary: Can be made in five minutes Four o'clock snacks
Published on: 03 February 2022, 09:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now