Vitamin A, B6, K, Fiber, Potassium, തുടങ്ങി ഒരുപാടു പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് Carrot. അത് എങ്ങനെ ഭക്ഷിച്ചാലും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. നമ്മുടെ ഇടയിൽ, മധുരം ഇഷ്ടമില്ലാത്തവർ തീരെ കുറവാണെന്നാണ് എൻറെ നിഗമനം. ആയതിനാൽ Carrot കൊണ്ടുള്ള ഹൽവ ഉണ്ടാക്കുന്നതെങ്ങിനെ എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ക്യാരറ്റ് - 500gm
കൊഴുപ്പുള്ള പാൽ - 750ml
നെയ്യ് - 1 table spoon
പഞ്ചസാര - 100gm
Badam pieces - 1 കൈപിടി
Pista pieces - 1 കൈപിടി
ഉണക്കമുന്തിരി - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
Carrot ഗ്രേറ്റ് ചെയ്‌ത് മാറ്റിവെക്കുക. ബദാം, പിസ്താ, ഉണക്കമുന്തിരി എന്നിവയും നെയ്യിൽ വറുത്ത് മാറ്റി വയ്ക്കുക.
ഗ്രേറ്റ് ചെയ്‌ത ക്യാരറ്റ് ചട്ടിയിലേക്ക് ചേർത്ത് കട്ടിയുള്ള പാൽ ഇതിലേക്ക് മിക്സ് ചെയ്യുക. ഇളക്കി കൊടുത്തുകൊണ്ട് ഇടത്തരം തീയിൽ 15 മിനിറ്റ് പാകം ചെയ്യുക.
പാൽ കട്ടിയായികഴിഞ്ഞാൽ, പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ചേരുവകൾ കട്ടിയുള്ളതായി മാറുന്നത് വരെ പാകം ചെയ്യുക.
ഹൽവ കട്ടിയുള്ളതായാൽ, വറുത്തെടുത്ത dry fruits ചേർക്കുക.
Carrot ഹൽവ തയ്യാർ. ഒരു പാത്രത്തിലേക്ക് ഏതു പകർത്തിയ ശേഷം മുകളിൽ dry fruits വിതറി അലങ്കരിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾക്കു:പൈനാപ്പിൾ വൈനും ,ജാമും ,സ്‌ക്വാഷും ഉണ്ടാക്കാം - ലോക്ക്ഡൗൺ ആനന്ദകരമാക്കാം
#Farmer#Carrot#Halwa#Food