മലയാളിയുടെ രുചിസങ്കൽപങ്ങളിൽ ചിക്കനില്ലാതെ ഒരു ആഘോഷവുമില്ല! ഈ പുതുവത്സരത്തിൽ അടിപൊളി ചിക്കന്‍ ലെഗ് കബാബും,ചിക്കൻ ഡ്രൈ ഫ്രൈ മസാലയും എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചിക്കന്‍ ലെഗ് കബാബ്
ചേരുവ
കോഴിക്കാല്‍ - 2 വലുത്
തൈര് - 1/2 കപ്പ്
നാരങ്ങാനീര് - ഒരു ടേ. സ്പൂണ്‍
മുളകുപൊടി, ഗരം,
മസാലപ്പൊടി -ഒരു ടീ. സ്പൂണ്‍ വീതം
ഇഞ്ചി, വെളുത്തുള്ളി
പേസ്റ്റ് - ഒരു ടേ. സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഓറഞ്ച് കളര്‍ - ഏതാനും തുള്ളി
തയ്യാറാക്കുന്ന വിധം:
കോഴിക്കാലുകള്‍ കഴുകി വൃത്തിയാക്കി വരഞ്ഞുവെയ്ക്കുക. ഉപ്പ് ഒഴിച്ചുള്ള ചേരുവകള്‍ തമ്മില്‍ യോജിപ്പിച്ച് കോഴിക്കാലുകളില്‍ പുരട്ടിപ്പിടിപ്പിച്ച് ഒരു മണിക്കൂര്‍ വയ്ക്കുക. ഇനി ഉപ്പ് ചേര്‍ക്കാം. ഇവ ഇരുവശവും വേകും വരെ ഗ്രില്‍ ചെയ്‌തെടുക്കുക. നാരങ്ങാവളയങ്ങള്‍ക്കൊപ്പം വിളമ്പാം.
ഡ്രൈ ചിക്കന്‍കറി
നെയ്യ് - 60 ഗ്രാം
സവാള - 2 എണ്ണം, നീളത്തിലരിഞ്ഞത്
വെളുത്തുള്ളി - 2 അല്ലി
കറി പൗഡര്‍ - 2 ടേ. സ്പൂണ്‍
തക്കാളി പേസ്റ്റ് - ഒരു ടേ. സ്പൂണ്‍
കോഴിയിറച്ചിക്കഷ്ണങ്ങള്‍ - 1 1/2 കിലോ
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു ഫ്രൈയിംഗ് പാന്‍ അടുപ്പത്ത് വച്ച് നെയ്യൊഴിച്ച് ചൂടാക്കുക. സവാളയും, വെളുത്തുള്ളിയും, ഉപ്പും ഇട്ട് വഴറ്റുക. മയമാകുമ്പോള്‍ കറിപൗഡറും തക്കാളി പേസ്റ്റും ചേര്‍ത്ത് 3 മിനിറ്റ് വഴറ്റുക. കോഴിക്കഷ്ണങ്ങള്‍ ഇട്ട് 45 മിനിറ്റ് വേവിക്കുക. അടച്ചു വച്ച് ഇറച്ചിക്ക് മയം വന്നാല്‍ നാരങ്ങാനീര് ചേര്‍ത്ത് ഉപയോഗിക്കാം.