വഴനയില ചായ ഉപയോഗിച്ചിട്ടുണ്ടോ വളരെ രുചികരമായ ഒന്നാണിത് .വഴന , കറുകപ്പട്ട, വെള്ളക്കൊടല,പട്ട, മധുരക്കാഞ്ഞിരം എന്നെല്ലാം പേരുകളിലും അറിയപ്പെടുന്നു. ഇലയ്ക്ക് ചെറിയ മധുര രസമുള്ള വഴനയുടെ ഇലയും പട്ടയും സുഗന്ധവ്യഞനമായി ഉപയോഗിക്കുന്നു.
ഒരു ചെറിയ വഴനയില ചേർത്ത് രണ്ടു ഗ്ലാസ് വെള്ളം തിളപ്പിച്ചു അതിൽ കുറച്ചു പഞ്ചസാരയൂം തേയിലയും ചേർത്ത് 5 മിനിറ്റു അടച്ചു വച്ചതിനു ശേഷം ഉപയോഗിച്ചാൽ രുചികരമായ വാഴനയില ചായ തയ്യാർ .വാഴനയിലേയ്ക് പകരം കരുവാ പട്ട ചേർത്തും ചായ ഉണ്ടാക്കാം . നാം സാധരണ ഉപയോഗിക്കുന്ന തേയിലയിൽ കറുവപ്പട്ട ചെറിയ കഷണങ്ങൾ ആയി ഇട്ടു കൊടുത്താൽ ചായ ഉണ്ടാക്കുമ്പോൾ അതീവ ഹൃദ്യമായ രുചി അനുഭവിക്കാൻ സാധിക്കും. പ്രമേഹ രോഗികൾക്ക് മധുരം ചേർക്കാത്ത ചായ ഉണ്ടാക്കുമ്പോൾ ഒരു കഷ്ണം കറുവാപ്പട്ട ചേർത്തുനോക്കൂ മധുരമില്ലാത്ത പ്രതീതിയെ അറിയില്ല.