Updated on: 22 March, 2019 1:09 PM IST
ചായ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.വിവിധ രുചിഭേദങ്ങളിൽ ചായ ഉണ്ട്. കട്ടൻചായ മുതൽ ഗ്രീൻടീ വരെ നീളുന്നു ഇതിൻ്റെ പട്ടിക. ഏലക്ക, ഇഞ്ചി, ചുക്ക്, ജീരകം, ഗ്രാമ്പൂ തുടങ്ങിയവ വെവ്വേറെ ചേർത്ത് അതാത് രുചിയിലുള്ള ചായ തയ്യാറാക്കാം. തോങ്ങപ്പാല്‍ ഉപയോഗിച്ചു കൊണ്ടുള്ള രുചികരമായ ചായയാണ് കോക്കനട്ട് ചായ.
ചേരുവകള്‍ 

വെള്ളം -രണ്ട് കപ്പ് 
കറുവാപ്പട്ട - ഒരു കഷ്ണം 
തക്കോലം - ഒന്ന് 
ഗ്രാമ്പൂ - നാലെണ്ണം 
ഏലക്ക - രണ്ടെണ്ണം 
ടീ ബാഗ് - രണ്ടെണ്ണം 
തേങ്ങാപ്പാല്‍ - മുക്കാല്‍ കപ്പ് 
പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം 
രണ്ട് കപ്പ് വെള്ളത്തില്‍ തക്കോലം, ഗ്രാമ്പൂ, ഏലക്ക എന്നിവയിട്ട് തിളപ്പിക്കുക. ശേഷം തീ കുറച്ച് അഞ്ച് മിനിട്ട് വെച്ച് അടുപ്പില്‍നിന്നിറക്കാം. ഇതിലേക്ക് ടീ ബാഗിട്ട് അഞ്ച് മിനിട്ട് വെയ്ക്കുക. മറ്റൊരു സോസ്പാനില്‍ തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കുക.പഞ്ചസാര അലിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കാം. ചായയില്‍നിന്ന് ടീബാഗ് എടുത്തുമാറ്റി കറുവാപ്പട്ടയിടുക. അരിച്ചശേഷം കപ്പുകളിലേക്ക് പകരാം. തേങ്ങാപ്പാല്‍ നന്നായി അടിച്ച്, ചായയ്ക്ക് മുകളിലൊഴിക്കാം.
കടപ്പാട് :മാതൃഭുമി 
English Summary: coconut tea easy to make
Published on: 22 March 2019, 01:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now