Updated on: 17 January, 2020 4:36 PM IST

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്.പലതരം വിഭവങ്ങളും ചേമ്പ് കൊണ്ട് ഉണ്ടാക്കാം. ചേമ്പ് മില്‍ക്ക് ഷേക്ക് നിങ്ങള്‍ കഴിച്ചിട്ടുണ്ടാകില്ല. മറ്റ് മില്‍ക്ക് ഷേക്കിനെക്കാള്‍ കേമനാണിത്. ആരോഗ്യപ്രദമായ ഈ മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ചേമ്പ് - രണ്ടെണ്ണം
തണുപ്പിച്ച പാല്‍- 1 കപ്പ്
പഞ്ചസാര- കാല്‍ കപ്പ്
വാനില എസ്സന്‍സ്- അര ടീസ്പൂണ്‍
വാനില ഐസ്‌ക്രീം- 2 ടീസ്പൂണ്‍
പാല്‍- അര കപ്പ്

തയ്യാറാക്കുന്നവിധം

ചേമ്പ് വൃത്തിയാക്കിയ ശേഷം വെള്ളത്തില്‍ വേവിക്കുക. നന്നായി വെന്തശേഷം വെള്ളം ഊറ്റികളഞ്ഞ് തണുപ്പിക്കാന്‍ വെക്കാം. ബാക്കി ചേരുവകളും ചേമ്പും കൂടെ മിക്സിയില്‍ ഇട്ട് അടിച്ചെടുക്കാം. വിപ്പ്ഡ് ക്രീമും ചോക്ലേറ്റ് സിറപ്പും,നട്സും മറ്റും ഉപയോഗിച്ച് . ഇഷ്ടാനുസരണം അലങ്കരിക്കാം..രുചികരമായ ചേമ്പ് മില്‍ക്ക് ഷെയ്ക്ക് റെഡി.

English Summary: Colocasia milk shake
Published on: 17 January 2020, 04:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now