Updated on: 22 April, 2020 7:35 PM IST
 വിപണിയിൽ ലഭ്യമായ മറ്റു വറുത്തെടുത്ത ഉത്പന്നങ്ങളെയും പോലെ തന്നെ ഏറെ സാദ്ധ്യതകൾ ഉള്ളതും വിറ്റുപോകുന്നതുമായ ഒന്നാണ് കൊപ്ര ചിപ്സ് .കായ, കപ്പ, ചേന, ബ്രഡ്ഫ്രൂട്ട് എന്നിങ്ങനെ മറ്റെല്ലാ വറുത്തെടുത്ത ഉത്പന്നങ്ങളെയുംപോലെത്തന്നെ നാളികേരവും ചിപ്‌സാക്കിയെടുത്ത് നേരിട്ട് ഉപയോഗിക്കാം.  വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന ഒരു ഉല്‍പ്പന്നം നിര്‍മിക്കാന്‍ ഉപകരിക്കുന്ന യൂണിറ്റിനു വേണ്ടാത്ത അഞ്ചു ലക്ഷം രൂപയുടെ നിക്ഷേപമാണ്.
 

തയ്യാറാക്കുന്ന വിധം

നാളികേരത്തിന്റെ അകക്കാമ്പ് നേരിയതായി ചെത്തിയെടുത്ത് പഞ്ചസാര സിറപ്പിൽ മുക്കിയെടുത്ത് ഡ്രൈ ചെയ്താണ് ചിപ്‌സ് തയ്യാറാക്കുന്നത്. പുറംതൊണ്ട് ‌നീക്കിയെടുത്ത നാളികേരം ചിരട്ടപോക്കി കറുത്തതൊലി ചെത്തിയെടുത്ത് അത് ബ്ലാഞ്ചിങ് എന്ന പ്രക്രിയയക്ക് അതായത് 0.05 ശതമാനം വീര്യമുള്ള പൊട്ടാസ്യം മെറ്റാബൈസൾഫേറ്റ് ചേർത്ത തിളച്ചവെള്ളത്തിൽ 15 മിനീറ്റ് മുക്കിവെക്കുന്നതാണിത്. അതിനുശേഷം വൈബ്രേറ്ററി സ്‌ക്രീനർ എന്ന യന്ത്രത്തിന്റെ സഹായത്തോടെ ഡ്രെയിനിങ് ചെയ്യുന്നു. തേങ്ങയിൽ ഉള്ള ജലാംശം നിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പിന്നീട് പീലർ എന്ന യന്ത്രത്തിന്റെ സഹായത്താൽ ഇത് അരിഞ്ഞ് ചെറുതാക്കുന്നു.
 
 
 
 

ചിപ്‌സായി രൂപപ്പെടുത്തുന്ന രീതി

 
ഇങ്ങനെ ചെറുതാക്കിയ നാളികേരം 50 ബ്രിക്‌സ് ഗാഢതയുള്ളെ പഞ്ചസാരലായനിയിൽ ഒരു മണിക്കൂർനേരം മുക്കിവെക്കുന്നു. ലായനിയിൽ അല്പം ഉപ്പും ചേർക്കണം. ലായനി നന്നായി ഇളക്കിക്കൊടുക്കണം. പിന്നീട് ജലാംശം വലിച്ചെടുക്കുന്ന പേപ്പറിൽ നിരത്തി ജലാംശം മാ്റ്റി വലിയ പാനിൽ നിരത്തി ഡ്രയറിൽ 70-80 ഡിഗ്രി ചൂടിൽ നാലുമണിക്കൂർ ഉണക്കിയെടുക്കണം തട്ടിൽ പറ്റാതിരിക്കാൻ അരമണിക്കൂർ ഇടവിട്ട് ഇളക്കിക്കൊടുക്കണം. ചിപ്‌സിന് നല്ല സ്വർണനിറമായിമാറാൻ ചൂട് 90 ഡിഗ്രിയായി വർധിപ്പിച്ച് വാങ്ങാം. മൊരിഞ്ഞുകിട്ടിയ ചിപ്‌സ് ചുടാറിയശേഷം കാറ്റുകടക്കാത്തരിതിയിൽ നെറ്റലൈസ്ഡ് പോളി ഫിലിം എൽ.ഡി.പി.ഇ. ഫിലിം എന്നിങ്ങനെ ലാമിനേറ്റ് ചെയ്ത പാക്കറ്റുകളിലാക്കിവിതരണം ചെയ്യാം
 
 
English Summary: Copra chips - A value added product from coconut
Published on: 22 April 2020, 07:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now