തെക്കേ ഇന്ത്യയിൽ പലതരത്തിലുള്ള ചട്ണികൾ ഉണ്ടാക്കാറുണ്ട്. ആരോഗ്യപരമായി നോക്കുകയാണെങ്കിൽ അച്ചാറുകളെക്കാൾ ഏറെ ഗുണമുള്ളത് ചട്ണികളാണ്, കാരണം എണ്ണ, മുളക് ഇവയുടെ ഉപയോഗം നന്നേ കുറവാണ് മാത്രമല്ല പ്രിസേർവേററിവസ് ഒട്ടുംത്തന്നെ ചട്ണികളിൽ ചേർക്കുന്നില്ല. ബീറ്റ്റൂട്ട് , ക്യാരറ്റ് തുടങ്ങിയ കഴിക്കാൻ ഇഷ്ടമില്ലാത്ത പച്ചക്കറികൾ ചട്ണി രൂപത്തിലാണെങ്കിൽ കഴിക്കാൻ തയ്യാറാകുകയും ചെയ്യാറുണ്ട്.
- തേങ്ങാചട്ണി :
തേങ്ങ ചിരവിയത് - 1/2 കപ്പ്
മല്ലിയില - 1 ടേബിൾ സ്പൂൺ
റോസ്റ്റഡ് കടലപരുപ്പ് - 2 ടീ സ്പൂൺ
പച്ച മുളക് - 2- 3 എണ്ണം
വെള്ളുള്ളി - 3- 4 ഇല്ലി :
നല്ലെണ്ണ - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1/2 കപ്പ്
എല്ലാ ചേരുവകകളും കൂടി അരച്ചതിനു ശേഷം ഒരു ബൗളിലോട്ടു മാറ്റുക.പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ കടുക്, ഉഴുന്നുപരുപ്പ്, ഒരു ചുമന്ന മുളക് പൊട്ടിച്ചത്, കായം, കറിവേപ്പില ഇവ താളിച്ചിട്ട് ഇളക്കി നന്നായി യോജിപ്പിക്കുക. ഇഡ്ഡലി , ദോശ , ഉപ്പുമാവ് , പരിപ്പുവട ഇവയുടെ കൂടെ കഴിക്കാം.
- പുതിനചട്ണി :
പുതിനയില - 1 1/2 കപ്പ് (1.5 കപ്പ് )
മല്ലിയില - 1 കപ്പ്
പച്ചമുളക് - 1- 2 എണ്ണം
ചെറിയ ഉള്ളി - 2 എണ്ണം
വെള്ളുള്ളി - 2 അല്ലി
ഇഞ്ചി - 1 ചെറിയ കഷ്ണം
എല്ലാ ചേരുവകകളും കൂടി കുറച്ച് മാത്രം വെള്ളം ചേർത്തരച്ചതിനു ശേഷം മൂന്നോ നാലോ തുള്ളി നാരങ്ങനീര് ചേർത്ത് പാകത്തിന് ഉപ്പും ചേർക്കുക. സ്നാക്സ് , സാൻഡ്‌വിച് , ബജ്ജി ഇവയുടെകൂടെ നന്നായിരിക്കും.
- ക്യാരറ്റ്ചട്ണി :
ക്യാരറ്റ് ചിരവിയത് - 1 കപ്പ്
തേങ്ങ ചിരവിയത് - 1/4 കപ്പ്
ഉഴുന്നുപ്പരുപ്പ് - 1 ടീസ്പൂൺ
കടലപരുപ്പ് - 1 ടീസ്പൂൺ
പച്ചമുളക് - 1- 2 എണ്ണം
കായം - 1 നുള്ള്
കറിവേപ്പില - 4-5 ഇല
പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ ഉഴുന്നുപ്പരുപ്പ് , കടലപ്പരുപ്പ് ഇവ ഇട്ട് ബ്രൗൺ നിറമാകുമ്പോൾ പച്ചമുളക്, കായം, കറിവേപ്പില ഇട്ട് നന്നായി ഇളക്കി
ചിരവിയ ക്യാരറ്റ് ചേർത്ത് 4-5 മിനിറ്റ് വതക്കുക. ശേഷം ചിരവിയ തേങ്ങ ചേർക്കുക. തേങ്ങ ചേർത്തശേഷം അധികം ചൂടാക്കരുത്. മിശ്രിതം തണുത്തശേഷം അരച്ചെടുക്കുക. കടുക്, കറിവേപ്പില, ചുമന്നമുളക് എന്നിവയിട്ട് താളിക്കുക. ഇഡലി, ദോശ, അട ദോശ, വട, എന്നിവ കഴിക്കാൻ ഉപയോഗിക്കാം.
4. നിലക്കടല ചട്ണി :
നിലക്കടല - 1 കപ്പ്
കടലപ്പരുപ്പ് - l/4 കപ്പ്
ചുമന്ന മുളക് - 2 എണ്ണം
ഇഞ്ചി - 1/4 ഇഞ്ച് കഷ്ണം
കറിവേപ്പില - 4-5 ഇല
എള്ള് - 1/2 ടീസ്പൂൺ
കായം - 1 നുള്ള്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 1ടീസ്പൂൺ
വെള്ളം - കുറച്ച്
പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ നിലക്കടലയിട്ട് 3-4 മിനിറ്റ് വറുക്കുക.ശേഷം കടലപ്പരുപ്പ്, കറിവേപ്പില, എള്ള്, കായം എന്നിവ ചേർത്ത് 2-3 മിനിറ്റ് കൂടി വറുക്കുക. മിശ്രിതം തണുത്ത ശേഷം അരച്ചെടുക്കുക. അരക്കുമ്പോൾ ഇഞ്ചി, പച്ചമുളക് ഇവ കൂടിയിട്ട് കുറച്ച് വെള്ളവും ചേർത്തരക്കുക. ഇഡലി, ദോശ ഇവയുടെ കൂടെ കഴിക്കാൻ നന്നായിരിക്കും.
5. ക്യാബേജ് ചട്ണി :
ക്യാബേജ് - 2 കപ്പ്
ഉഴുന്നുപ്പരുപ്പ് - 1/2 ടീസ്പൂൺ
കടലപ്പരുപ്പ് - 1/2 ടീസ്പൂൺ
നല്ലെണ്ണ - 1 ടീസ്പൂൺ
കറിവേപ്പില - 5 - 6 ഇല
പച്ചമുളക് - 2 എണ്ണം
പുളി - കുറച്ച്
പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ ഉഴുന്നുപ്പരുപ്പ് , കടലപ്പരുപ്പ് ഇവയിട്ട് 2 - 3 മിനിറ്റ് വറുക്കുക. പച്ചമുളകും, കറിവേപ്പിലയും ചേർത്ത് വറുത്തശേഷം ക്യാബേജ് ചേർത്ത് പകുതി വേവിക്കുക. ഈ മിശ്രിതം തണുത്ത ശേഷം പുളിയും ഉപ്പും കുറച്ച് വെള്ളവും ചേർത്തരക്കുക. നല്ലെണ്ണയിൽ കടുകും, ചുമന്ന മുളകും കായവും താളിച്ചിടുക. ഇഡലി, ദോശ, ഊത്തപ്പം ഇവയുടെ കൂടെ കഴിക്കാവുന്നതാണ് .
6. കാര ചട്ണി :
ചെറിയ ഉള്ളി അരിഞ്ഞത് - 1/2 കപ്പ്
തക്കാളി - 1/2 കപ്പ്
വെളുത്തുള്ളി - 3 അല്ലി
ഉഴുന്നുപ്പരുപ്പ് - 1 ടീസ്പൂൺ
കടലപ്പരുപ്പു - 1 ടീസ്പൂൺ
വറ്റൽ മുളക് - 2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
പുളി - കുറച്ച്
വെള്ളം - 1/4 കപ്പ്
പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ ഉഴുന്നുപ്പരുപ്പും, കടലപ്പരുപ്പും വറക്കുക. ചെറിയഉള്ളിയും, വെളുത്തുള്ളിയും ഇട്ട് 2-3 മിനിറ്റ് വറക്കുക. ശേഷം വറ്റൽ മുളക് ചേർക്കുക. തക്കാളി ചെറുതായി അരിഞ്ഞതും, ഉപ്പും ചേർത്ത് തക്കാളി സോഫ്റ്റ് ആകുന്നതുവരെ ഇളക്കികൊടുക്കുക. തണുത്ത ശേഷം കുറച്ച് പുളിയും 1/4 കപ്പ് വെള്ളവും ചേർത്ത്
അരച്ച് ഒരു ബൗളിലോട്ടു മാറ്റി നല്ലെണ്ണയിൽ കടുകും, വറ്റൽ മുളകും, കായവും, കറിവേപ്പിലയും താളിച്ചിടുക. ഇഡലി, ദോശ, പണിയാരം, വെന്തയ ദോശ ഇവയുടെകൂടെ കഴിക്കാം.
പോഷകങ്ങളുടെ കലവറയായ ക്യാബേജ് ഭക്ഷിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
#krishijagran #kerala #healthtips #withagriingradients #healthy