ഉലുവാക്കീര ഉപയോഗിച്ച് പരിപ്പ് കറി, ചപ്പാത്തി, പൂരി, എന്നിവ തയ്യാറാക്കാറുണ്ട്. ഉലുവ പാകി 2 -3 ആഴ്ച കൊണ്ട് തന്നെ കറി ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ് .ഉലുവാക്കീര ഉണക്കിയതും (കസൂരി മേതി) കറികളിൽ ഉപയോഗിക്കാറുണ്ട്. ഉലുവാക്കീര ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പരിപ്പ് കറി ആണ് ചുവടെ വിവരിച്ചിരിക്കുന്നത്. ഇതേ രീതിയിൽ തന്നെ പാലക് കീര (ചെറുതായി അറിഞ്ഞത് ) ഉപയോഗിച്ചും പരിപ്പ് കറി തയ്യാറാക്കാവുന്നതാണ്
ആവശ്യമുള്ള സാധനങ്ങൾ
1 . ഉലുവാക്കീര - 2 കെട്ട് (വേര് കളഞ്ഞു ചെറുതായി അരിഞ്ഞത്)
തുവരൻ പരിപ്പ് - 1 കപ്പ്
ചെറിയ ഉള്ളി - 8 -10 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് -2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
ജീരകം -1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
കായപ്പൊടി -അര ടീസ്പൂൺ
2 .എണ്ണ- 1 ടേബിൾസ്പൂൺ
3 . കടുക് - അര ടീസ്പൂൺ
ഉണക്കമുളക് -2 എണ്ണം
വെളുത്തുള്ളി -5 -6 എണ്ണം (ചെറുതായി അരിഞ്ഞത്)
കറിവേപ്പില -ആവശ്യത്തിന്
4 .ഉപ്പു -ആവശ്യത്തിന്
5 .പുളി- 1 ചെറിയ നെല്ലിക്ക അളവ്
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകൾ ഒരു കുക്കറിൽ ഇട്ട് നല്ലപോലെ വേവിച്ചു വയ്ക്കുക .ഒരു കടായിൽ മൂന്നാമത്തെ ചേരുവകൾ എണ്ണയിൽ വറുക്കുക .ഇതിൽ വേവിച്ച പരിപ്പ് ,പുളി വെള്ളം, ഉപ്പ് എന്നിവ ചേർത്തു 5 മിനിറ്റ് തിളപ്പിക്കുക . ഉലുവാക്കീര പരിപ്പ് കറി റെഡി ...
Fenugreek parippu Curry
Items required
1. Fenugreek - 2 bundles (rooted and finely chopped)
Toor dal - 1 cup
Small onion - 8-10 pieces (finely chopped)
2 green chillies (cut lengthwise)
Cumin -1 tbsp
Turmeric powder -half a teaspoon
Chili powder -1 tbsp
Kayam powder - half a teaspoon
2.Oil- 1 tablespoon
3. Mustard - half a teaspoon
Dried chillies -2 nos
Garlic -5-6 pieces (finely chopped)
Curry leaves - as needed
4 .Salt - as needed
5. Tamarind - 1 small gooseberry quantity
How to prepare
Put the first ingredients in a cooker and cook well. Fry the third ingredients in oil in a pan. Add the boiled nuts, sour water and salt and boil for 5 minutes. Fenugreek parippu Curry is ready ...