വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയതാണ് അത്തിപ്പഴം .മാംസ്യം അന്നജം കൊഴുപ്പ് എന്നിവ അടങ്ങിയ ഇത് കാൽസ്യം മഗ്നീഷ്യം പൊട്ടാസ്യം ഫോസ്ഫറസ് എന്നീ മൂല കങ്ങളും സമ്പന്നമാണ് .അത്തി പഴം പലപോഴും എന്ത് ചെയ്യണം എന്ന് അറിയാതെ താഴെ വീണ് പോകുകയാണ് പതിവ് അത്തി പഴം കൊണ്ട് ധാരാളം രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും നമുക്ക് ഇവിടെ അത്തി പഴം കൊണ്ട് ജാം പരിചയപ്പെടാം.
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത അത്തിപ്പഴം മൃദു ആകുന്നത് വരെ വേവിച്ചെടുക്കുക ഇത് മിക്സിയിൽ അടിച്ചെടുത്ത് പൾപ്പാക്കി പഞ്ചസാര ചേർത്ത് തിളപ്പിക്കുക .തിളയ്ക്കുന്നതിന് മുൻപ് സിട്രിക്ക് ആസിഡ് ചേർത്ത ശേഷം നിർത്താതെ ഇളക്കണം ഈ മിശ്രിതം നന്നായി കട്ടിയായതിന് ശേഷം വാങ്ങുക .ജാമിന്റെ മൂപ്പ് അറിയാൻ കട്ടിയായി വരുന്ന ജാം കുറച്ച് തണുത്ത വെള്ളത്തിൽ ഇറ്റിച്ചാൽ മതി അത് വെള്ളത്തിൽ ലയിച്ചു പോകുന്നില്ലെങ്കിൽ ജാം തയ്യാറായി എന്ന് മനസ്സിലാക്കാം . ഇത് കാറ്റ് കടക്കാതെ കുപ്പികളിൽ അടച്ച് സൂക്ഷിക്കാം.