Updated on: 15 March, 2019 12:58 PM IST
തണ്ണിമത്തൻ തോട് ഉപയോഗിച്ച് രുചികരമായ  കാൻഡി ഉണ്ടാക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്തിലെ നവസരി കാർഷിക സർവകലാശാല. പല പേരുകളിൽ തണ്ണിമത്തനും അതുപോലുള്ള പഴങ്ങളുടെയും ക്യാൻഡികൾ ഇന്ന് വിപണിയിലും ഓൺലൈൻ സൈറ്റുകളിലും ലഭ്യമാണ് എന്നാൽ അവയെല്ലാം കൃത്രിമ നിറങ്ങളും, ഫ്ലേവറുകളും ജെലാറ്റിനും ചേർത്ത കൃത്രിമ ക്യാൻഡികൾ ആണ്. പച്ചപപ്പായ ഉപയോഗിച്ച് നിർമിക്കുന്ന ടൂട്ടി ഫ്രൂട്ടി പോലെ വളരെ ലളിതമായി ആർക്കും നിര്മിക്കാവുന്ന ലളിതമായ ഒന്നാണ് തണ്ണിമത്തൻ കാൻഡി. കാൻഡി നിർമിക്കാൻ സർവകലാശാല നൽകുന്ന റെസിപി താഴെ പറയും പ്രകാരമാണ്.   

കാന്‍ഡി ഉണ്ടാക്കാന്‍ തണ്ണിമത്തന്‍ നെടുകെ മുറിച്ച് ഉള്ളിലെ മധുരക്കാമ്പ് മാറ്റിയ ശേഷം മാംസളമായ പുറന്തോടിന്റെ പച്ചത്തൊലി ചീകി മാറ്റണം. തുടര്‍ന്ന് മാംസളമായ ഭാഗം ചെറു ചതുരങ്ങളായി മുറിക്കുക (1.5 സെ.മീ x 1.5 സെ.മീ). ഇവ തിളച്ച വെള്ളത്തില്‍ അഞ്ചുമിനിറ്റ്  മുക്കിയെടുക്കുക. 100 ഗ്രാം പഞ്ചസാര, 0.2 ശതമാനം സിട്രിക് ആസിഡ് എന്നിവ കഷണങ്ങളുമായി കലര്‍ത്തി 24 മണിക്കൂര്‍ വെക്കണം. സിറപ്പ് ഊറ്റിയെടുത്ത ശേഷം അതില്‍ പഞ്ചസാര വീണ്ടും ചേര്‍ത്ത് കഷണങ്ങള്‍ ഇട്ടുവെക്കുക. സിറപ്പിലുള്ള പഞ്ചസാരയുടെ ഗാഢത 70 ശതമാനം ആകുംവരെ (70 ഗ്രാം പഞ്ചസാര 100 ഗ്രാം ലായനിയില്‍) ഈ പ്രക്രിയ തുടരുക. അതുകഴിഞ്ഞ് കഷണങ്ങള്‍ 10 സെക്കന്‍ഡ് മുക്കിവെച്ച് എടുത്തശേഷം കാബിനറ്റ് ഡ്രയറില്‍ 60 ഡിഗ്രി ചൂടില്‍ എട്ടു മണിക്കൂര്‍ ഉണക്കണം.

(ക്രെഡിറ്റ്  മാതൃഭൂമി )
English Summary: home made watermelon candy
Published on: 15 March 2019, 12:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now