കാരറ്റ് ഹൽവയെ കുറിച്ച് നാം ഒരുപാട് കേട്ടിരിക്കുന്നു. മനോഹരമായ അതിന്റെ ഓറഞ്ച് നിറമാണ് കാരറ്റ് ഹൽവയ്ക്ക് രാജകീയ പ്രൗഢി നൽകുന്നത് എന്നാൽ ഇനി നമുക്ക് ബീറ്റ്റൂട്ട് കൊണ്ട് ഒരു ഹൽവയുണ്ടാക്കിയാലോ.ബീറ്റ്‌റൂട്ടും വറുത്ത കശുവണ്ടിയും ചേർത്ത് ഒരു രുചികരമായ ഹൽവ ഇതാ.
ആവശ്യമായ സാധനങ്ങൾ
ഗ്രെറ്റ് ചെയ്ത ബീറ്റ്റൂട്ട് - 2 കപ്പ്
പാൽ - 1 1/2 കപ്പ്
പഞ്ചസാര - 3 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടിച്ചത്
കശുവണ്ടി- 20 എണ്ണം
നെയ്യ് - 2 ടേബിൾ സ്പൂൺ
ചൂടായ പാനിൽ നെയ്യൊഴിച്ചു ആദ്യം കശുവണ്ടി വറുത്തു മാറ്റി വയ്ക്കുക.ഇനി നെയ്യിലേക്ക് ഗ്രെറ്റ് ചെയ്ത ബീറ്റ്റൂട്ട് ചേർത്ത് 7-8 മിനിറ്റ് ഇടത്തരം തീയിൽ വഴറ്റുക. ഇതിലേക്ക് പാല് ചേർത്ത് , ഇളക്കി യോജിപ്പിച്ചു , അടപ്പുകൊണ്ട് മൂടി പാകം ചെയ്യുക . ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. പാല് വറ്റി പാകമായാൽ പഞ്ചസാര ചേർത്ത് ഇളക്കുക . പഞ്ചസാര ഉരുകി വീണ്ടും ജലാംശം ആവും .കുറച്ചു നേരം കൂടി ഇളക്കി പാകം ചെയ്യുമ്പോൾ കുറുകി പാകമായി വരും .ഇതിലേക്ക് ഏലയ്ക്കയും , വറുത്തു വച്ചിരിക്കുന്ന കശുവണ്ടിയും ചേർത്തിളക്കി രണ്ടു മിനിട്ടു കൂടി പാകം ചെയ്തു തീ കെടുത്താം .ചെറു ചൂടോടെയോ , ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ കഴിക്കാം.
English Summary: How to make Beetroot halwa
Published on: 17 April 2020, 01:08 IST